| ഒ ഐ സി സി രൂപീകരിച്ചു |
മെല്‍ബണ്‍: കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഓസ്ട്രേലിയയില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് രൂപീകരിച്ചു. സാന്‍കിനോംഗില്‍ നടന്ന വിപുലമാ രൂപീകരണ ചര്‍ച്ചയില്‍ ഓസ്ട്രേലിയയുടെ എല്ലാ പ്രദേശങ്ങളില്‍ നിന്നും ഉള്ള കോണ്‍ഗ്രസ് ആദ്യകാല യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യും പ്രവര്‍ത്തകരും പങ്കെടുത്തു. ഒ.ഐ.സി.സി യുടെ ആദ്യ പ്രസിഡന്റായി ജോസ് എം.ജോര്‍ജ്ജിനേയും വൈസ് പ്രസിഡന്റുമാരായി വിന്‍സി വിന്‍സെന്റ്, സി.പി.സാജു, ജോജി ജോണ്‍ എന്നിവരേയും ജനറല്‍ സെക്രട്ടറിയായി ജോര്‍ജ്ജ് തോമസിനേയും ജോയിന്റ് സെക്രട്ടറിയായി ജോജോ കുര്യന്‍, ഡോജി തോമസ്, ജിഡ് മാറാട്ടില്‍ എന്നിവരേയും ട്രഷററായി ബിനോയ് പോള്‍ എന്നിവരേയും യോഗം തെരഞ്ഞെടുത്തു. കമ്മറ്റിയംഗങ്ങളായി ബിനോയി ജോര്‍ജ്ജ്, ബൈജു ഇലഞ്ഞിക്കുട്ടി, ഷൈന്‍ മാളിയേക്കല്‍, റൂബിള്‍ തോമസ്, ഏണസ്റ്റ് ജോണി സണ്ണി സോബന്‍ തോമസ്, അരുണ്‍ പാലയ്ക്കലോടി, സോയി സിറിയക്, അജോ അങ്കമാലി, അനീഷ് മാത്യു എന്നിവരേയും തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ യൂസേഴ്സ് ഫീ ഏര്‍പ്പെടുത്തിയ നടപടിക്കെതിരേ വ്യോമയാന മന്ത്രാലയത്ത് പരാതി നല്‍കാനും പുതിയ ഓസ്ട്രേലിയന്‍ കുടിയേറ്റ നിയമത്തിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ അടിയന്തിര ശ്രദ്ധ ചെലുത്താനും യോഗം തീരുമാനിച്ചു. സ്റ്റുഡന്‍സ് വിഭാഗം, യുവജന വിഭാഗം, വനിതാ വിഭാഗം, ജീവകാരുണ്യവിഭാഗം, എന്നീ വിഭാഗങ്ങള്‍ ഉടന്‍ രൂപീകരിക്കും. ഒ.ഐ.സി.സി യുടെ നേതൃത്വത്തില്‍ ക്രിക്കറ്റ്, ഫുട്ബോള്‍, വോളി ബോള്‍, ബാറ്റ്മിന്റണ്‍ ടീമുകള്‍ രൂപീകരിക്കും. അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ജയ്ഹിന്ദ് ചാനലിന്റെ പിന്തുണയുണ്ടാകും. വീക്ഷണം പത്രത്തിന്റെ കോപ്പികള്‍ പ്രവാസികളുടെ വീടുകളില്‍ എത്തിക്കുവാനുള്ള നടപടികളും ഒ.ഐ.സി.സി നടത്തും. |
| < മുന്‍ പേജ് | അടുത്തത് > |
|---|

മെല്‍ബണ്‍: കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഓസ്ട്രേലിയയില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് രൂപീകരിച്ചു. സാന്‍കിനോംഗില്‍ നടന്ന വിപുലമാ രൂപീകരണ ചര്‍ച്ചയില്‍ 
-°C 