|
കേരള വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ മരിച്ച നിലയില്‍ |
കൊച്ചി: കേരള വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ പി.കെ സുനില്‍ കുമാറിനെ(30) മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നു ദിവസം പഴക്കം തോന്നിക്കുന്ന മൃതദേഹം ഇന്നു രാവിലെ സുഹൃത്തുക്കളാണ് സുനില്‍ കുമാറിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു സുനില്‍.
ഇപ്പോള്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് വേണ്ടി കളിക്കുന്ന സുനില്‍ കുമാര്‍ മൂന്നു ദിവസമായി പരിശീലനത്തിന് ചെന്നിരുന്നില്ല. തുടര്‍ന്നാണ് സഹകളിക്കാര്‍ അന്വേഷിച്ച് സുനിലിന്റെ ക്വാര്‍ട്ടേഴ്സിലെത്തിയത്. പോലീസ് കേസെടുത്ത് ഇന്‍ക്വിസ്റ്റ് തയ്യാറാക്കുന്നു. കോഴിക്കോട് നരിക്കുനി സ്വദേശിയായ സുനില്‍ കുമാര്‍ ആറു വര്‍ഷം കേരള ടീം അംഗവും 2005ല്‍ ചെന്നൈ നാഷണല്‍സില്‍ കേരളത്തിന്റെ ക്യാപ്റ്റനുമായിരുന്നു.
|