|
ബീഹാറില്‍ ട്രയിന്‍ പാളം തെറ്റി ഒരാള്‍ മരിച്ചു |
|
പാറ്റ്ന: ബീഹാറിലെ കജാരിയയില്‍ അമൃത്സര്‍-അമ്രപാലി എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി ഒരാള്‍ മരിച്ചു. കഹിന്‍പൂര്‍ സ്വദേശി പുരണ്‍ സിങ്ങാണ്(22) മരിച്ചത്.
അപകടത്തില്‍ 50 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ട്രയിനിന്റെ ആറു ബോഗികളാണ് പാളം തെറ്റിയത്. വേഗത കുറവായിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. പരിക്കേറ്റവരില്‍ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. ഇവര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അപകടത്തെ തുടര്‍ന്ന് ബരൗണി-കതിഹാര്‍ മേഖലയിലെ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടിരിയ്ക്കുകയാണ്. അഞ്ച് ട്രയിന്‍ സര്‍വ്വീസ് റദ്ദാക്കിയിട്ടുണ്ട്. |