സൗദിയില്‍ വാഹനാപകടത്തില്‍ 22 മരണം; രക്ഷപ്പെട്ടവരില്‍ രണ്ട്‌ മലയാളികള്‍

Imageഎ.എം ഇക്ബാല്‍

ബുറൈദ: സൗദി അറേബ്യയില്‍ വാദി ദവാസറിന്‌ സമീപം ഇന്നലെ പുലര്‍ച്ചെയുണ്ടായ ബസ്‌ അപകടത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. നിര്‍ത്തിയിട്ടിരുന്ന ട്രെയിലറിന്‌ പിന്നിലിടിച്ച്‌ ബസിന്‌ തീപ്പിടിച്ച്‌ യാത്രക്കാര്‍ വെന്തുമരിക്കുകയായിരുന്നു.
മരിച്ചവരില്‍ ഇന്ത്യക്കാരോ മലയാളികളോ ഉള്ളതായി വ്യക്തമല്ല. എന്നാല്‍ അപകടത്തില്‍പ്പെട്ട ബസില്‍ നിന്ന്‌ രക്ഷപ്പെട്ടവരില്‍ രണ്ട്‌ മലയാളികളുണ്ട്‌. റിയാദില്‍ നിന്നും ഖമീസു മുഷൈദിലേക്ക്‌ പോകുകയായിരുന്ന സൗദി ട്രാന്‍സ്പോര്‍ക്ക്‌ കമ്പനി വക ബസാണ്‌ അപകടത്തില്‍പ്പെട്ടത്‌. ഇടിയുടെ ആഘാതത്തില്‍ ബസ്‌ പൂര്‍ണ്ണമായും കത്തിനശിച്ചു.
 
മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മരിച്ചവരെല്ലാം വിദേശികളാണെന്നാണ്‌ പ്രഥമിക നിഗമനം. ഖമീസു മുറൈഷത്തിലെ ഇന്ത്യന്‍ സ്കൂള്‍ ഡ്രൈവര്‍ കോയ, പാറശ്ശാല സ്വദേശി ജയപ്രകാശ്‌ എന്നിവരാണ്‌ പരിക്കുകളോടെ രക്ഷപ്പെട്ട മലയാളികള്‍. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വാദി ദവാസര്‍, ഖമീസു മുറൈഷത്ത്‌ എന്നവിടങ്ങളിലെ ആശുപത്രി മോര്‍ച്ചറികളില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.
 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls