|
പഴനിക്ക് സമീപം വാഹനാപകടം: അഞ്ച് കോഴിക്കോട്ടുകാര്‍ മരിച്ചു |
|
കോയമ്പത്തൂര്‍: പഴനിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ അഞ്ച് കോഴിക്കോട് സ്വദേശികള്‍ മരിച്ചു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു.
കാക്കൂര്‍ പലേരിക്കണ്ടി കുമാരന്‍ (55), പത്മിനി (50), രഞ്ജിനി (27), വിലാസിനി (50), ഉണ്ണിനായര്‍ (50) എന്നിവരാണ് മരിച്ചത്. പഴനി ജനറല്‍ ആസ്?പത്രിയില്‍ ചികിത്സയിലായിരുന്ന വിലാസിനിയും ഉണ്ണിനായരും രാത്രിയാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ പഴനി ജനറല്‍ ആസ്?പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗോപിക (7), നികേഷ് (2) എന്നിവരുടെ നില ഗുരുതരമാണ്. ഇവര്‍ സഞ്ചരിച്ച വാന്‍ കൊടൈക്കനാല്‍പഴനി റൂട്ടിലെ ശബരിക്കാട് കൊക്കയിലെ മൂന്നാം ഹെയര്‍പിന്‍ വളവില്‍ 150 അടി താഴേയ്ക്ക് മറിയുകയായിരുന്നു. വൈകീട്ട് നാലരയ്ക്കാണ് സംഭവം. മൃതദേഹങ്ങള്‍ പഴനി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. |