തമിഴ്‌നാട്ടില്‍ കണ്ടെടുത്ത ദിനോസോര്‍ മുട്ടകള്‍ മോഷ്ടിക്കപ്പെടുന്നു

Imageകോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ അരിയലൂര്‍ ജില്ലയിലെ സെന്തുരൈ ഗ്രാമത്തില്‍ നിന്നും ദിനോസോറുകളുടെ നൂറു കണക്കിന്‌ മുട്ടകളുടെ ഫോസിലുകള്‍ കണ്ടെടുത്തു. ആഴ്ചകള്‍ നീണ്ട ഗവേഷണങ്ങള്‍ക്കൊടുവിലാണ്‌ ഭൗമ ശാസ്ത്രജ്ഞര്‍ ചരിത്രത്തില്‍ ഇടം പിടിക്കുന്ന കണ്ടെത്തല്‍

നടത്തിയത്‌. 65 മില്ല്യന്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള മുട്ടകളുടെ ഫോസിലുകള്‍ കണ്ടെടുത്തത്‌. പ്രാചീന നദീതടം കേന്ദ്രമാക്കി ഒരു അരുവിയിലാണ്‌ ശാസ്ത്രജ്ഞര്‍ ഉത്ഖനനം നടത്തിയത്‌. ഗ്രാമവാസികളും കുട്ടികളും ഫോസിലുകളില്‍ പലതും നശിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്‌. ദിനോസോര്‍ യുഗത്തെ കുറിച്ചുള്ള നിഗൂഢതകള്‍ വെളിച്ചെത്തു കൊണ്ടുവാരാന്‍ പുതിയ കണ്ടുപിടിത്തം സഹായിക്കുമെന്ന്‌ ഗവേഷകര്‍ കരുതുന്നു. സെന്തുരൈ ഗ്രാമത്തിലെ രണ്ട്‌ സ്ക്വയര്‍ കിലോമീറ്ററിലാണ്‌ ഉത്ഖനനം നടത്തിയത്‌. ഗ്രാമവാസികളും സംസ്ഥാനത്തെയും അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ ദിനോസോര്‍ മുട്ടകളും മറ്റു ഫോസിലുകളും മോഷ്ടിച്ചു കൊണ്ടുപോകുന്നത്‌ തടയാന്‍ കഴിയുന്നില്ലെന്ന്‌ പെരിയാര്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ രാംകുമാര്‍ പറഞ്ഞു. ഉത്ഖനനത്തിന്‌ നേതൃത്വം നല്‍കിയ ആള്‍ കൂടിയാണ്‌ രാംകുമാര്‍. ഉപരിതലത്തില്‍ നിന്നും ഏഴു മുതല്‍ എട്ടു വരെ താഴ്ചയിലാണ്‌ ഫോസിലുകള്‍ കിടന്നിരുന്നത്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls