| വഖഫ് ബോര്‍ഡ് റഗുലേഷന്‍ റദ്ദാക്കല്‍: മുസ്ലീം സംഘടനകള്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിന് |
|
നടപടി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ ഇന്നലെ കോഴിക്കോട്ട് ചേര്‍ന്ന വിവിധ മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. സര്‍ക്കാരിനെ പ്രക്ഷോഭം നടത്താന്‍ ആക്ഷന്‍ കമ്മിറ്റിക്ക് യോഗം രൂപം നല്‍കി. പ്രക്ഷോഭത്തിന് മുന്നോടിയായി 21 ന് പ്രതിഷേധ ദിനമായി ആചരിക്കും. റഗുലേഷന്‍ റദ്ദാക്കി ബോര്‍ഡിനെ പ്രതിസന്ധിയിലാക്കിയ സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് യോഗം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി. എന്തെങ്കിലും പോരായ്മകള്‍ ഉള്ളതു കൊണ്ടല്ല റഗുലേഷന്‍ റദ്ദാക്കിയിരിക്കുന്നത്. മതപരമായ ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്ന വഖഫ്ബോര്‍ഡിനെ അവിഹിതമായി നിയന്ത്രിക്കുകയെന്ന ഹിഡന്‍ അജന്‍ഡയാണ് സര്‍ക്കാര്‍ തീരുമാനത്തിനു പിന്നില്‍. വളരെയേറെ ആലോചനകള്‍ക്കും പരിശോധനകള്‍ക്കും ശേഷം പ്രസിദ്ധപ്പെടുത്തുകയും കഴിഞ്ഞ ഏഴു വര്‍ഷമായി വഖഫ്ബോര്‍ഡിന്റെ ഭരണ നിര്‍വഹണം നടത്തിവരുന്നതുമായറഗുലേഷനാണ് റദ്ദാക്കിയിട്ടുള്ളത്.
പെന്‍ഷന്‍, ജീവനക്കാരുടെ ശമ്പളം, ചെയര്‍മാന്റെ ഹോണറേറിയം തുടങ്ങി ബോര്‍ഡിന്റെ മുഴുവന്‍ ദൈനംദിന കാര്യങ്ങളെല്ലാം നടക്കുന്നത് 2003 ലെ ഈ റഗുലേഷന്‍ ആക്ട് പ്രകാരമാണ്. ഈ സാഹചര്യത്തില്‍ റഗുലേഷന്‍ റദ്ദാക്കിയ നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. |
| < മുന്‍ പേജ് | അടുത്തത് > |
|---|

കോഴിക്കോട്: സംസ്ഥാന വഖഫ് ബോര്‍ഡിനെ രാഷ്ട്രീയവല്‍ക്കരിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ മുസ്ലിം സംഘടനകള്‍ പ്രക്ഷോഭത്തിന്. വഖഫ് ബോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായി റെഗുലേഷന്‍ റദ്ദാക്കിയതാണ് സര്‍ക്കാരിനെതിരെ കടുത്ത നിലപാടിന് മുസ്ലിം സംഘടനകളെ പ്രേരിപ്പിച്ചത്. 
-°C 