|
നടി ഭാവനയ്ക്ക് ബൈക്ക് അപകടത്തില്‍ പരിക്ക് |
|
ബാംഗ്ലൂര്‍: ചലച്ചിത്ര താരം ഭാവനയ്ക്ക് സിനിമാ ചിത്രീകരണത്തിനിടെ ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റു. കന്നഡ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും പുനീത് രാജ്കുമാറും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞത്.
ബാംഗ്ലൂര്‍ ദേശീയപാതയില്‍ 'ജാക്കി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. പുനീത് രാജ്കുമാര്‍ ഓടിച്ചിരുന്ന ബൈക്കിന് പിന്നിലിരിക്കുകയായിരുന്നു ഭാവന. കരിമ്പുമായി പോകുകയായിരുന്നു ലോറിയില്‍ നിന്ന് കരിമ്പ് എടുക്കുന്നതായിരുന്നു ഷോട്ട്. മൂന്നാമത്തെ ടേക്കിനിടെ ലോറിയുടെ വേഗം പെട്ടെന്ന് കൂടുകയും കരിമ്പെടുക്കാനായി ഭാവന മുന്നോട്ട് ആയുകയും ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. |