| കസ്റ്റഡി മരണം പൊലീസിന് കളങ്കം: കോടിയേരി |
|
ഒരാളെ കസ്റ്റഡിയില്‍ എടുക്കുന്നതു മുതല്‍ കോടതിയില്‍ ഹാജരാക്കുന്നതു വരെ പൊലീസ് നിയമവിധേയമായി പ്രവര്‍ത്തിക്കണം. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ശ്രദ്ധചെലുത്തണമെന്നും കൊച്ചിയില്‍ നടന്ന ഉന്നതതല പോലീസ് യോഗത്തില്‍ സംസാരിക്കവേ അദ്ദേഹം നിര്‍ദ്ദേശിച്ചു. പൊലീസിന്റെ ഭാഗത്തു നിന്നുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. പൊലീസ് സ്റ്റേഷനുകളില്‍ മൂന്നാം മുറപാടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇടതുപക്ഷ തീവ്രവാദവും മതത്തിന്റെ പേരിലുള്ള തീവ്രവാദവും വ്യാപിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. രാജ്യവ്യാപകമായി നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പൊലീസിന്റെ ഭാഗത്തു നിന്നു അതീവ ജാഗ്രത വേണം. മത തീവ്രവാദത്തിന്റെയും ഇടതുപക്ഷ തീവ്രവാദത്തിന്റെയും ഭാഗമായി നിലകൊള്ളുന്ന സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധനാ വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

കൊച്ചി: പുത്തൂര്‍ ഷീലാ വധക്കേസിലെ പ്രതി സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ചത് കേരളാ പൊലീസിന് കളങ്കമായെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. പൊലീസിന്റെ ഭാഗത്തു നിന്നുനിയമവിരുദ്ധമായ ഇടപെടല്‍ നടത്താന്‍ പോലീസിന് അവകാശമില്ല. 
-°C 