| സി പി എം തമസ്കരിച്ച സമരങ്ങള്‍ ഇടതുപക്ഷ ഏകോപന സമിതി ഏറ്റെടുക്കും |
|
ആവശ്യമെങ്കില്‍ സി പി ഐ (എം എല്‍) ഉള്‍പ്പെടെയുള്ള തീവ്ര വിപ്ലവ പാര്‍ട്ടികളെ സഹകരിപ്പിക്കാന്‍ കോഴിക്കോട് നടക്കുന്ന സമിതി സംസ്ഥാന സമ്മേളനം തീരുമാനിക്കും. പ്രാദേശിക തലത്തില്‍ തീവ്ര വിപ്ലവ പാര്‍ട്ടികളുടെ നേതൃത്വശക്തി ഉപയോഗപ്പെടുത്തുന്നതുള്‍പ്പെടെ ഇന്ന് നടക്കുന്ന സംസ്ഥാന കണ്‍വെന്‍ഷന്‍ ചര്‍ച്ച ചെയ്യും. കിനാലൂര്‍ കുടിയിറക്കല്‍, മൂലമ്പള്ളി, ചെങ്ങറ, മൂന്നാര്‍ തുടങ്ങി സി പി എമ്മിനെതിരെ പ്രയോഗിക്കാന്‍ നിരവധി ഭൂസമരങ്ങള്‍ ഏകോപന സമിതിയുടെ മുമ്പിലുണ്ട്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ നിന്നും എന്നും മാറിനിന്ന തീവ്രവിപ്ലവ പ്രസ്ഥാനങ്ങളെ മുഖ്യധാരയിലിറക്കി ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുകയാണ് ഇടതുപക്ഷ ഏകോപന സമിതിയുടെ ലക്ഷ്യം.
കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ വെളളം ചേര്‍ക്കാത്ത ഈ പ്രസ്ഥാനങ്ങളുടെ നേതൃത്വ ശക്തി പങ്കിടാമെന്നതാണ് വലിയ നേട്ടം. ഭൂമി, പരിസ്ഥിതി, കുടിവെളളം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളിലും പ്രാദേശിക പ്രശ്നങ്ങളിലും തീവ്ര ജനപക്ഷ നിലപാട് എടുക്കാന്‍ സമിതിക്ക് സാധിക്കും. ഇത്തരത്തില്‍ പ്രാദേശികമായി പുതിയ ഇടതുപക്ഷത്തെ വേരോടിക്കാനും തീവ്ര വിപ്ലവ പ്രസ്ഥാനങ്ങളുടെ നേതാക്കളെ പാര്‍ലമെന്ററി ജനാധിപത്യത്തിലക്ക് കൊണ്ടുവരാനും ഇടതുപക്ഷ ഏകോപന സമിതി പ്രാധാന്യം നല്‍കും.
തീവ്ര വിപ്ലവ പ്രസ്ഥാനങ്ങള്‍ എതിര്‍ക്കുന്ന ഈ നയവ്യതിയാനങ്ങളെ ഇടതുപക്ഷ അനുഭാവികള്‍ക്കു മുമ്പില്‍ സമിതി തുറന്നുകാട്ടും. സി പി എമ്മില്‍ നിന്ന് അസംതൃപ്തരെ കൂട്ടത്തോടെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ദേശീയപാത വികസനത്തിന്റെ പേരിലുളള കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമിതി നടത്തിയ ജനകീയ മാര്‍ച്ചിന്റെ ആവേശവുമായാണ് പുതിയ കാല്‍വെയ്പ്പ്. ഇടപ്പളളിയില്‍ നിന്ന് കണ്ണൂര്‍ വരെ നടത്തിയ മാര്‍ച്ചിനു ശേഷം സി പി എമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരിലും ഇടതുപക്ഷ ഏകോപന സമിതിക്ക് ജില്ലാ കമ്മിറ്റി നിലവില്‍ വന്നിട്ടുണ്ട്. സി പി എമ്മില്‍ വിഭാഗീയത രൂക്ഷമായപ്പോള്‍ പലകാലങ്ങളിലായി പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോന്നവരാണ് ഇടതുപക്ഷ ഏകോപന സമിതിക്ക് രൂപം നല്‍കിയത്.
ഒഞ്ചിയം, മാവൂര്‍, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, തളിക്കുളം തുടങ്ങിയ പ്രദേശങ്ങളില്‍ സംഘടന ശക്തി തെളിയിച്ചതാണ്. ഒഞ്ചിയത്ത് സി പി എം ഇപ്പോള്‍ നാമമാത്രമാണ്. വി എസ് അച്യുതാനന്ദന്‍ പക്ഷത്തുനിന്നാണ് സമിതിയിലേക്ക് ധാരാളം പ്രവര്‍ത്തകര്‍ ഒഴുകിയത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ഏകോപനസമിതി അഞ്ചിടത്ത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു. സി പി എമ്മിനെതിരെ പാര്‍ട്ടിക്കുള്ളിലും പുറത്തും മുമ്പില്ലാത്ത വിധം കനത്ത വെല്ലുവിളിയാണ് തിരഞ്ഞെടുപ്പില്‍ വിമതര്‍ ഉയര്‍ത്തിയത്. |
| < മുന്‍ പേജ് | അടുത്തത് > |
|---|

കോഴിക്കോട്: സി പി എം തമസ്കരിച്ച ജനകീയ സമരങ്ങള്‍ ഏറ്റെടുത്ത് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഇടതുപക്ഷ ഏകോപന സമിതി ഒരുങ്ങുന്നു. 
-°C 