കേരളാ കോണ്‍ഗ്രസ്‌ മാണി-ജോസഫ്‌ ലയനം 27-ന്‌

Imageതിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്‌ മാണി-ജോസഫ്‌ വിഭാഗങ്ങളുടെ ലയന തീരുമാനത്തില്‍ ധാരണയായി. ഈമാസം 27-ന്‌ കോട്ടയത്ത്‌ ലയന സമ്മേളനം നടക്കും. ലയന ശേഷമുള്ള പാര്‍ട്ടി ഭാരവാഹിത്വത്തെക്കുറിച്ചും അന്തിമ തീരുമാനമായിട്ടുണ്ട്‌.

പാര്‍ട്ടി ചെയര്‍മാനും പാലര്‍മെന്ററി പാര്‍ട്ടി ലീഡറും കെഎം മാണിയായിരിക്കും. വര്‍ക്കിംഗ്‌ ചെയര്‍മാന്‍ സ്ഥാനവും പാര്‍ലമെന്ററി പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ സ്ഥാനവും പിജെ ജോസഫിന്‌ ലഭിക്കും. ഡെപ്യൂട്ടി ചെയര്‍മാന്‍ സിഎഫ്‌ തോമസും വൈസ്‌ ചെയര്‍മാന്‍ പിസി ജോര്‍ജും ആയിരിക്കും. ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, പാലക്കാട്‌, കാസര്‍കോട്‌ എന്നീ അഞ്ചുജില്ലകളുടെ പ്രസിഡന്റ്‌ സ്ഥാനം ജോസഫ്‌ ഗ്രൂപ്പിന്‌ നല്‍കും.
എന്നാല്‍ എറണാകുളം ജില്ലാ പ്രസിഡന്റ്‌ സ്ഥാനം വേണമെന്ന കാര്യത്തില്‍ ജോസഫ്‌ വിഭാഗം ഉറച്ചുനില്‍ക്കുകയാണ്‌. എറണാകുളം ജില്ലയിലെ പാര്‍ട്ടി അധ്യക്ഷസ്ഥാനം ജോസഫ്‌ വിഭാഗത്തിന്‌ നല്‍കിയാല്‍ കാസര്‍കോട്‌ പാലക്കാട്‌ ജില്ലകളില്‍ പ്രസിഡന്റ്‌ സ്ഥാനം തങ്ങളെടുക്കുമെന്നാണ്‌ മാണി വിഭാഗത്തിന്റെ വാദം.


കേരളാ കോണ്‍ഗ്രസ്‌ വിദ്യാര്‍ത്ഥി യൂണിയന്‍, വനിതാ കോണ്‍ഗ്രസ്‌, അധ്യാപക സംഘടന എന്നിവയുടെ അധ്യക്ഷ പദവിയും ജോസഫ്‌ വിഭാഗത്തിനായിരിക്കും. പതിനാലംഗ ഉന്നതാധികാര സമിതി 19 അംഗങ്ങളുള്ളതാക്കി വര്‍ധിപ്പിക്കും. ഫ്രാന്‍സിസ്‌ ജോര്‍ജ്‌, ഈപ്പന്‍ വര്‍ഗീസ്‌, ഡോ.കെസി ജോസഫ്‌, ടിയു കുരുവിള, ആന്റണി രാജു എന്നിവര്‍ ഉന്നതാധികാര സമിതിയിലുണ്ടാകും. മോന്‍സ്‌ ജോസഫിന്‌ ജനറല്‍ സെക്രട്ടറി പദവി നല്‍കാനും ധാരണയായിട്ടുണ്ട്‌. കേരളാ കോണ്‍ഗ്രസ്‌ മാണി വിഭാഗം സ്റ്റിയറിങ്ങ്‌ കമ്മിറ്റി ഇന്ന്‌ കോട്ടയത്ത്‌ അടിയന്തര യോഗം ചേരും. ഇതിനുശേഷം ജോസഫ്‌-മാണി വിഭാഗങ്ങള്‍ സംയുക്തമായി ലയന തീയതി പ്രഖ്യാപിക്കും.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls