| പാലക്കാട്ടെ കസ്റ്റഡി മരണം: പ്രതിപട്ടിക കോടതിയില്‍ സമര്‍പ്പിച്ചു |
|
പാലക്കാട്: പുത്തൂര്‍ ഷീല വധക്കേസില്‍ പ്രതി സമ്പത്ത് കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തില്‍ പ്രതിപട്ടിക ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു. രണ്ട് എസ് ഐമാരും ഒരു എ എസ് ഐയും ഒമ്പത് കോണ്‍സ്റ്റബിള്‍മാരും ഉള്‍പ്പടെ 12 പേരാണ് പ്രതിപട്ടികയിലുള്ളത്. ഇന്നലെ രാവിലെ ക്രൈംബ്രാഞ്ച് ഹര്‍ട്ട് ആന്റ് ഹോമിസൈഡ് വിഭാഗം സൂപ്രണ്ട് പി ഉണ്ണിരാജ നല്‍കിയ പ്രതിപ്പട്ടിക ക്രൈംബ്രാഞ്ച് സി ഐ ശശികുമാറാണ് പാലക്കാട് ചീഫ് ജുഡീഷ്യല്‍ രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് ടി ജി വര്‍ഗീസ് മുമ്പാകെ സമര്‍പ്പിച്ചത്.
ഡി വൈ എസ് പി കെ കെ അജിയ്ക്കായിരുന്നു ആദ്യം അന്വേഷണ ചുമതല. പിന്നീടാണ് തൃശൂര്‍ പൊലീസ് അക്കാദമിയിലെ പി ഉണ്ണിരാജയെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചത്. പൊലീസുകാര്‍, സമ്പത്തിന്റെ ബന്ധുക്കള്‍, കൂട്ടുപ്രതികള്‍ എന്നിവരുള്‍പ്പടെ 30 ഓളം പേരില്‍ നിന്നും ക്രൈംബ്രാഞ്ച് തെളിവ് ശേഖരിച്ചിരുന്നു. 40 ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് 12 പേരെ ഉള്‍പ്പെടുത്തി പ്രതിപട്ടിക സമര്‍പ്പിച്ചിരിക്കുന്നത്. പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടി ഉടനടി തന്നെയുണ്ടാകുമെന്നാണ് സൂചന. |
| < മുന്‍ പേജ് | അടുത്തത് > |
|---|

രണ്ട് എസ് ഐമാരും ഒരു എ എസ് ഐയും ഉള്‍പ്പടെ 12 പേര്‍ കുറ്റക്കാര്‍
-°C 