ക്രിക്കറ്റ്‌ കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളുടെ മേല്‍ തെങ്ങ്‌ വീണു, ഒരാള്‍ മരിച്ചു

Imageരണ്ട്‌ കുട്ടികള്‍ക്ക്‌ പരിക്കേറ്റു

ചേര്‍ത്തല: ക്രിക്കറ്റ്‌ കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളുടെ മേല്‍ തെങ്ങ്‌ വീണ്‌ ഒരാള്‍ മരിച്ചു, രണ്ടു പേര്‍ക്ക്‌ ഗുരുതര പരിക്ക്‌.

ചേര്‍ത്തല പാണാവള്ളി 16-ാ‍ംവാര്‍ഡില്‍ തെക്ക്‌ ആലത്തൂര്‍ ധനേഷിന്റെ മകന്‍ തൃച്ചാറ്റുകുളം എന്‍ എസ്‌ എസ്‌ ഹയര്‍സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥി ഷിധിന്‍ (13) ആണ്‌ മരിച്ചത്‌. പാണാവള്ളി 16-ാ‍ം വാര്‍ഡില്‍ കിഴക്കെ കൊച്ചക്കനാട്ട്‌ വീട്ടില്‍ ആനന്ദന്റെ മകന്‍ അനന്തു (13), പാണാവള്ളി 16-ാ‍ം വാര്‍ഡില്‍ കളപ്പുരയ്ക്കല്‍ ശ്രീനിവാസന്റെ മകന്‍ പ്രശാന്ത്‌ (10) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ ചേര്‍ത്തല സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട്‌ മൂന്നോടെയായിരുന്നു സംഭവം. മരിച്ച ഷിധിന്റെ വീടിന്റെ ഒരുകിലോമീറ്റര്‍ അകലെ നടീപറമ്പിലെ ഗ്രൗണ്ടിലായിരുന്നു ഇരുപതോളം കുട്ടികള്‍ കളിച്ചുകൊണ്ടിരുന്നത്‌. ഇതിനു സമീപം നിന്നിരുന്ന തെങ്ങിന്റെ അടിവശം ഉറഞ്ഞതായിരുന്നു.

 

ചില കുട്ടികള്‍ തെങ്ങില്‍ കയറിയതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ്‌ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ ദേഹത്തേക്ക്‌ തെങ്ങ്‌ വീണതത്രെ. തെങ്ങിന്റെ അടിയില്‍ വീണുകിടന്ന കൂട്ടുകാരെ രക്ഷിക്കാനായി മറ്റ്‌ കുട്ടികള്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നപ്പോള്‍ കൂട്ടക്കരച്ചിലായി. ഇതുകേട്ടാണ്‌ ആളുകള്‍ ഓടിയെത്തിയത്‌. ഉടനെ മൂവരേയും പൂച്ചാക്കല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷിധിനെ രക്ഷിക്കാനായില്ല. ഷീബയാണ്‌ മരിച്ച ഷിധിന്റെ മാതാവ്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls