|
വര്‍ക്കല രാധാകൃഷ്ണന്‍ അന്തരിച്ചു |
|
തിരുവനന്തപുരം: മുന്‍ എം.പിയും മുതിര്‍ന്ന സിപിഎം നേതാവുമായ വര്‍ക്കല രാധാകൃഷ്ണന്‍ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് രാവിലെ 10.15നാണ് മരണം സ്ഥിരീകരിച്ചത്.
പ്രഭാത സവാരിക്കിടെ വാഹനമിടിച്ചു പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. വാരിയെല്ലിന് പരിക്കേറ്റ അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതി ഇല്ലായിരുന്നു. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായി തടസപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രി അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വര്‍ക്കലയില്‍ ആര്‍.വാസുദേവന്റെയും ജി.ദാക്ഷായണിയുടെയും മകനായി 1927 ഓഗസ്റ്റ് 21 നായിരുന്നു ജനനം. പരേതയായ പ്രൊഫ.സൗദാമിനിയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. |