സിനിമാക്കാരുടെ ടെലിവിഷന്‍ കളി

സിനിമാ താരങ്ങളുടെ സ്വാതന്ത്ര്യം സിനിമാ രംഗത്തിന്‌ നഷ്ടം വരുത്തുന്നതിനാല്‍ ചലച്ചിത്രരംഗത്തുള്ളവര്‍ ഇനിമുതല്‍ ടി.വി ചാനലുകളുടെ പരിപാടികളില്‍ പങ്കെടുക്കുവാന്‍ പാടില്ലായെന്ന്‌ ഫിലിം ചേംബര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നു.

സീസറിന്റെ സീസറിനും ദൈവത്തിന്റെ ദൈവത്തിനും എന്നപ്പോലെ സിനിമാരംഗത്ത്‌ ദശലക്ഷങ്ങളും കോടികളും പ്രതിഫലം പറ്റുന്നവര്‍ മറ്റു രംഗങ്ങളില്‍ പ്രവര്‍ത്തിക്കാതിരിക്കുന്നതല്ലേ ശരി. കലാകാരന്‍മാരുടെ സംഘടനയും രാഷ്ട്രീയവും ശക്തിയാര്‍ജിച്ചതായി തിലകന്‍ പ്രശ്നം തെളിയിച്ച നിലയ്ക്ക്‌ സര്‍ക്കാര്‍ ജീവനക്കാരെപ്പോലെ പ്രതിഫലം കിട്ടുന്ന ഒരു ജോലിയില്‍ പ്രവേശിച്ച്‌ കഴിഞ്ഞാല്‍ വേറെ ഒരു ജോലിയിലും പ്രതിഫലം പ്രതീക്ഷിച്ച്‌ ചെയ്യരുത്‌ എന്നത്‌ സംഘടനാ ബലമുള്ള സിനിമാക്കാര്‍ക്കും ബാധകമാക്കണം. ജനം ചൂഷണം ചെയ്യപ്പെടുന്നതിനാല്‍ സിനിമാ താരങ്ങള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നതാണ്‌ ആദ്യം നിരോധിക്കേണ്ടത്‌. സീരിയല്‍ ആര്‍ട്ടിസ്റ്റുകള്‍ സീരിയലുകളും മോഡലുകള്‍ പരസ്യങ്ങളും അഭിനിയിക്കട്ടെ.


പണം കിട്ടുന്ന എല്ലാ മേഖലകളിലും സിനിമാക്കാര്‍ മികച്ച്‌ നിന്നാല്‍ തൊഴിലില്ലാത്ത കേരളത്തില്‍ മറ്റുള്ളവര്‍ക്കും എന്തെങ്കിലും തൊഴില്‍ ലഭിക്കണ്ടേ? അമ്മയെ തല്ലിയാലും അച്ഛനെ കൊന്നാലും എന്നും ജനം രണ്ടുപക്ഷത്താണ്‌.


പൗലോസ്‌ ഊഡന്‍
ഇരിഞ്ഞാലക്കുട

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls