| മലയാളത്തിലെ ആദ്യകാല നായിക കമലം അന്തരിച്ചു |
|
പ്രായത്തിന്റെ അവശതകളുമായി ഒരു വര്‍ഷമായി ഇവര്‍ ചികിത്സയിലായിരുന്നു. പത്താമത്തെ വയസില്‍ പിതാവിന്റെ നാടകശാലയില്‍ അല്ലിറാണി എന്ന നാടകത്തില്‍ ബാലതാരമായാണ് കമലം അഭിനയരംഗത്ത് എത്തിയത്. മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലനില്‍ നായികയായി അഭിനയിക്കുമ്പോള്‍ കമലത്തിന് 14 വയസായിരുന്നു. പിന്നീട് ഭൂതരായര്‍ എന്ന സിനിമയില്‍ അഭിനയിച്ചെങ്കിലും ചിത്രം റിലീസ് ചെയ്തില്ല. രണ്ടായിരത്തില്‍ ശയനം എന്ന ചിത്രത്തില്‍ അഭിനയിച്ചു. 2001 ല്‍ വിനോദ് സുകുമാറിന്റെ ഡോക്യുമെന്ററിയില്‍ വേഷമിട്ടിരുന്നു. എസ്.എല്‍ പുരം സദാനന്ദന്‍, അഗസ്റ്റിന്‍ ജോസഫ്, സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞ് ഭാഗവതര്‍ എന്നിവര്‍ക്കൊപ്പം നിരവധി നാടകങ്ങളില്‍ കമലം വേഷമിട്ടിട്ടുണ്ട്.
32 വര്‍ഷമായി ഭര്‍ത്താവ് ദാമോദരപണിക്കരുമായി അകന്ന് മക്കള്‍ക്കൊപ്പമായിരുന്ന കമലം താമസിച്ചിരുന്നത്. മക്കള്‍. ലീലാമണി, മീര, ഇന്ദുലേഖ. മരുമക്കള്‍. പത്മകുമാര്‍, ഹരികുമാര്‍, ദാസ് തോമസ്.കമലത്തിന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അനുശോചനം പ്രകടിപ്പിച്ചു.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

കോട്ടയം: മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലനിലെ നായിക കമലം (86) അന്തരിച്ചു. ഇന്നലെ വൈകിട്ട് 7.10 ഓടെ കോട്ടയം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം.
-°C 