| പിണറായി കാണുന്നത് ധനികരെ മാത്രം |
|
ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ പിണറായി ഈ മാസം എട്ടിനു കാലത്ത് ഏഴരയോടെയാണ് വന്നിറങ്ങിയത്. പിന്നീടുള്ള രണ്ടുദിവസം മുഴുവനായി അദ്ദേഹം ഖത്തറില്‍ ചെലവഴിച്ചു. 11 നു കാലത്ത് അദ്ദേഹം കുവൈറ്റിലേക്ക് പോയി. സാദാ സഖാക്കള്‍ പിണറായി ഖത്തറിലുണ്ടെന്നറിയുന്നത് തന്നെ അദ്ദേഹം അവിടെനിന്ന് പറന്നതിനുശേഷമായിരുന്നു. ചിലര്‍ക്ക് നേതാവിനെ കാണാനുള്ള ഭാഗ്യം ലഭിച്ചിരുന്നു. പോകുന്നതിന് തലേദിവസം രാത്രി തിരക്കിട്ട് സംഘടിപ്പിച്ച പാര്‍ട്ടി അനുഭാവികളുടെ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞവര്‍ക്കായിരുന്നു അത്. സ്വീകരണ പരിപാടിയില്‍ പ്രസംഗിച്ചശേഷം യോഗം അവസാനിക്കും മുമ്പെ പിണറായി വേദി വിട്ടു.
എന്നാല്‍ നാലുദിവസത്തോളം ഖത്തറിലെ സഖാക്കളുടെ കാര്യങ്ങളന്വേഷിച്ച് സഖാവ് തളര്‍ന്ന് പോയെന്നാണ് പാര്‍ട്ടി 'നോര്‍ക്കാ' ഏരിയാ കമ്മറ്റി വിലയിരുത്തിയത്. ഇതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ കാണാന്‍ അവസരം ചോദി ച്ചപ്പോള്‍ പറ്റില്ലെന്നും പിണറായി പറഞ്ഞു. ഗള്‍ഫിലെ എല്ലായിടത്തും പത്രക്കാരെ അദ്ദേഹം മാറ്റിനിര്‍ത്തുകയായിരുന്നു. എന്തിനും ഏതിനും പത്രക്കാരെ സമീപിക്കാറുള്ള സംഘാടകരും നേതാവിന്റെ യാതൊരു ചടങ്ങിലേക്കും മാധ്യമ പ്രതിനിധികളെ ക്ഷണിച്ചില്ലെന്നതും ശ്രദ്ധേയമായി.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

റഫീക് വടക്കെകാട്
-°C 