| പല്ലവി പാടുന്ന ഗ്യാസുകാരന്‍ |
|
'340 രൂപ തന്നില്ലെങ്കില്‍ ഇനിമുതല്‍ ഗ്യാസ് തരില്ല' എന്ന പല്ലവി ഗ്യാസ് വിതരണക്കാരന്‍ ആവര്‍ത്തിക്കുമ്പോള്‍, അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ വിതരണത്തിന് ചാര്‍ജ്ജ് ഈടാക്കരുതെന്നും കൃത്യവിലയില്‍ കൂടുതല്‍ വാങ്ങുന്ന വിതരണക്കാരനും ഗ്യാസ് ഏജന്‍സിയും കുറ്റക്കാരാണെന്നുമുള്ള സര്‍ക്കാര്‍ വിജ്ഞാപനം വെറും നോക്കുകുത്തിയാകുന്നു. ഗ്യാസ് ഏജന്‍സിയില്‍ നിന്ന് വീട്ടിലേക്ക് രണ്ട് കിലോമീറ്റര്‍ ദൂരം മാത്രമുണ്ടെങ്കിലും മുറ്റം വരെ ഏജന്‍സിയുടെ വണ്ടിയെത്തിയിട്ടും വിതരണക്കാരന് 13 രൂപ കൂടുതല്‍ രൂപ കൊടുത്തില്ലെങ്കില്‍ വീട്ടിലിരിക്കുന്ന സ്ത്രീകളെ ചീത്ത വിളിക്കുന്ന സ്വഭാവമാണ് ഒരു വിഭാഗം ഗ്യാസ് വിതരണക്കാര്‍ക്ക്. ഇക്കാര്യത്തില്‍ ഗ്യാസ് ഏജന്‍സിക്കോ ഗ്യാസ് കമ്പനിക്കോ യാതൊന്നും ചെയ്യാനില്ലത്രേ. കൃത്യവിലയായ 327 രൂപ മാത്രമേ കൊടുക്കാവൂ എന്നും കൂടുതല്‍ വാങ്ങരുതെന്നും ഗ്യാസ് ഏജന്‍സികള്‍ അവരുടെ ജോലിക്കാരോടും വീട്ടുകാരോടും പറഞ്ഞിട്ടും വിതരണക്കാരന്‍ കൂടുതല്‍ ആവശ്യപ്പെടുന്നത് സ്ഥിരം സംഭവമായിട്ടുണ്ട്.
|
| < മുന്‍ പേജ് | അടുത്തത് > |
|---|


-°C 