പാഠപുസ്തക കമ്മീഷനില്‍ പിന്നാക്ക സമുദായങ്ങള്‍ക്ക്‌ അയിത്തമോ?

സ്കൂള്‍ പാഠപുസ്തകങ്ങളുടെ ഉള്ളടക്കം പരിശോധിക്കാനും മാര്‍ഗനിര്‍ദ്ദേശം നല്‍കുവാനും സര്‍ക്കാര്‍ രൂപീകരിച്ച പാഠപുസ്തക കമ്മീഷനില്‍ ഹിന്ദുവിഭാഗത്തിലെ പിന്നാക്ക-ദലിത്‌ സമുദായങ്ങള്‍ക്ക്‌ പ്രാതിനിധ്യമില്ലാത്തത്‌ പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്‌.

ചെയര്‍മാനും മറ്റൊരംഗമായ രാജസ്ഥാന്‍ സര്‍വ്വകലാശാലാ പ്രൊഫസറും മുന്നോക്ക സമുദായക്കാരാണ്‌. നാലുപേര്‍ മുസ്ലിം സമുദായാംഗങ്ങളും രണ്ടുപേര്‍ ക്രൈസ്തവരുമാണ്‌. പാഠപുസ്തകങ്ങളില്‍ ഈ സമുദായങ്ങളെയും മതങ്ങളേയുംപ്പറ്റി മാത്രമാണോ പാഠഭാഗങ്ങള്‍ വന്നത്‌? ചില പാഠപുസ്തകവിഭാഗങ്ങള്‍ മതന്യൂനപക്ഷങ്ങളെ സംബന്ധിക്കുന്നതായതുകൊണ്ട്‌ കമ്മീഷന്‍ അവര്‍ക്കായി പുല്‍കിയത്‌ ന്യായീകരിക്കാനാവില്ല. രണ്ടുസവര്‍ണ്ണസമുദായാംഗങ്ങളും ആറ്‌ മതന്യൂനപക്ഷ അംഗങ്ങളും ചേര്‍ന്നാല്‍ പാഠപുസ്തക പരിശോധനയാകുമെന്നു കരുതുന്നത്‌ ക്ഷന്തവ്യമല്ല. പിന്നാക്ക-ദലിത്‌ വിഷയങ്ങളെപ്പറ്റി പാഠപുസ്തക വിവാദങ്ങളുണ്ടാകാത്തത്‌ അവരെപ്പറ്റിയുള്ള ചരിത്ര പാഠങ്ങള്‍ ഉള്‍ക്കൊള്ളിക്കാത്തതുകൊണ്ടാണെന്ന യാഥാര്‍ത്ഥ്യം അവശേഷിക്കുകയാണ്‌.


ചരിത്രപാഠങ്ങള്‍ തമസ്കരിക്കുന്നതും അപലപനീയമാണ്‌. കരയുന്ന കുഞ്ഞിനു മാത്രം പാലും അവരെ പരിചരിക്കാന്‍ ആയമാരെയും നല്‍കുന്ന രീതി ആശാസ്യമല്ല. ഇക്കാര്യം കണ്ടില്ലെന്നു നടിക്കുന്ന വിദ്യാഭ്യാസമന്ത്രിയും ബന്ധപ്പെട്ട അധികൃതരും തികഞ്ഞ പക്ഷപാതനയമാണ്‌ സ്വീകരിച്ചിരിക്കുന്നത്‌.
വിദ്യകൊണ്ട്‌ സ്വതന്ത്രരാകാനും സംഘടിച്ച്‌ ശക്തരാകാനും ഉപദേഷിച്ച നാരായണ ഗുരുവിന്റെയും, പത്തു ബി.എ.ക്കാരെ കണ്ട്‌ മരിക്കണമെന്ന്‌ ആഗ്രഹിച്ച അയ്യന്‍ങ്കാളിയുടെയും, വിദ്യയുടെ മഹത്വം ഉദ്ഘോഷിച്ച മറ്റ്‌ സാമൂഹിക പരിഷ്ക്കര്‍ത്താക്കളുടെയും വിപ്ലവകാരികളുടെയും അനുയായികള്‍ സാമുഹിക പാഠം പഠിച്ചവരായി ഇവിടെ തന്നെയുണ്ട്‌. അവരെ ഒഴിവാക്കി മറ്റൊരു പാഠം പഠിപ്പിക്കാമെന്ന്‌ കരുതുന്നത്‌ മൗഢ്യമണ്‌.

ഡോ. എം.എസ്‌. ജയപ്രകാശ്‌
കൊല്ലം

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls