| പാഠപുസ്തക കമ്മീഷനില്‍ പിന്നാക്ക സമുദായങ്ങള്‍ക്ക് അയിത്തമോ? |
|
സ്കൂള്‍ പാഠപുസ്തകങ്ങളുടെ ഉള്ളടക്കം പരിശോധിക്കാനും മാര്‍ഗനിര്‍ദ്ദേശം നല്‍കുവാനും സര്‍ക്കാര്‍ രൂപീകരിച്ച പാഠപുസ്തക കമ്മീഷനില്‍ ഹിന്ദുവിഭാഗത്തിലെ പിന്നാക്ക-ദലിത് സമുദായങ്ങള്‍ക്ക് പ്രാതിനിധ്യമില്ലാത്തത് പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്. ചെയര്‍മാനും മറ്റൊരംഗമായ രാജസ്ഥാന്‍ സര്‍വ്വകലാശാലാ പ്രൊഫസറും മുന്നോക്ക സമുദായക്കാരാണ്. നാലുപേര്‍ മുസ്ലിം സമുദായാംഗങ്ങളും രണ്ടുപേര്‍ ക്രൈസ്തവരുമാണ്. പാഠപുസ്തകങ്ങളില്‍ ഈ സമുദായങ്ങളെയും മതങ്ങളേയുംപ്പറ്റി മാത്രമാണോ പാഠഭാഗങ്ങള്‍ വന്നത്? ചില പാഠപുസ്തകവിഭാഗങ്ങള്‍ മതന്യൂനപക്ഷങ്ങളെ സംബന്ധിക്കുന്നതായതുകൊണ്ട് കമ്മീഷന്‍ അവര്‍ക്കായി പുല്‍കിയത് ന്യായീകരിക്കാനാവില്ല. രണ്ടുസവര്‍ണ്ണസമുദായാംഗങ്ങളും ആറ് മതന്യൂനപക്ഷ അംഗങ്ങളും ചേര്‍ന്നാല്‍ പാഠപുസ്തക പരിശോധനയാകുമെന്നു കരുതുന്നത് ക്ഷന്തവ്യമല്ല. പിന്നാക്ക-ദലിത് വിഷയങ്ങളെപ്പറ്റി പാഠപുസ്തക വിവാദങ്ങളുണ്ടാകാത്തത് അവരെപ്പറ്റിയുള്ള ചരിത്ര പാഠങ്ങള്‍ ഉള്‍ക്കൊള്ളിക്കാത്തതുകൊണ്ടാണെന്ന യാഥാര്‍ത്ഥ്യം അവശേഷിക്കുകയാണ്.
|
| < മുന്‍ പേജ് | അടുത്തത് > |
|---|


-°C 