വിദ്യാര്‍ത്ഥികളെയും സഹായിക്കണം

യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്താണ്‍്‌ തൊഴിലില്ലായ്മ വേതനം നടപ്പാക്കിയത്‌. മുപ്പത്തഞ്ച്‌ വയസ്‌ വരെയുള്ള തൊഴില്‍ അന്വേഷകര്‍ക്ക്‌ സഹായകമായിട്ടായിരുന്നു ഇത്‌ നടപ്പാക്കിയത്‌.

ഇന്ന്‌ കേന്ദ്രസര്‍ക്കാരിന്റെ തൊഴിലുറപ്പ്‌ പദ്ധതിയനുസരിച്ച്‌ 100 ദിവസം തൊഴില്‍ ലഭിക്കാത്ത ഒരു യുവതീയുവാവും കേരളത്തിലുണ്ടാവില്ല. ഉണ്ടെങ്കില്‍ അവര്‍ പണിയെടുക്കാന്‍ തയ്യാറാകാത്തവരാണ്‌. സംസ്ഥാന സര്‍ക്കാരിന്റെ വികലനയം കൊണ്ട്‌ തൊഴിലുറപ്പ്‌ പദ്ധതിയില്‍ കേരളത്തിന്‌ നഷ്ടമായത്‌ 500 ലധികം രൂപയാണ്‌. ദേശീയ തൊഴിലുറപ്പ്‌ പദ്ധതി നിലനില്‍ക്കുന്നിടത്തോളം കാലം തൊഴിലില്ലായ്മ വേതനം നല്‍കുന്നത്‌ അനാവശ്യമാണ്‌. പണിയെടുക്കാതെ വേതനം വാങ്ങുന്നത്‌ നോക്കുകൂലി വാങ്ങുന്നതിനു തുല്യമാണ്‌. ഇതിനുവിനിയോഗിക്കുന്ന സംഖ്യകൂടി വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാവപ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കേണ്ടതാണ്‌.
കെ.ആര്‍ ഗോപാലകൃഷ്ണന്‍
പറവൂര്‍

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls