പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന്‌ കുട്ടികള്‍ മുങ്ങി മരിച്ചു

ശ്രികണ്ഠാപുരം: പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നു കുട്ടികള്‍ മുങ്ങി മരിച്ചു. കെ എസ്‌ എഫ്‌ ഇ ജീവനക്കാരനായ ശ്രീകണ്ഠാപുരം പാറത്താഴത്ത്‌ ജോര്‍ജ്ജ്‌-മിനി ദമ്പതികളുടെ മക്കളായ

ഐശ്വര്യ(14), ആകാശ്‌(12), ജോര്‍ജിന്റെ സഹോദരി എരുവശി വലിയ പറമ്പിലെ ഐക്കരക്കാനായില്‍ മേരിക്കുട്ടി-സണ്ണി ദമ്പതികളുടെ മകള്‍ അനഘ(12) എന്നിവരാണ്‌ മരിച്ചത്‌. ഇവരോടൊപ്പം പുഴയിലിറങ്ങിയ മിനി, ജോര്‍ജിന്റെ മറ്റൊരു മകന്‍ അശ്വിന്‍ എന്നിവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
കോട്ടൂര്‍പുഴയില്‍ ചാക്യാര്‍ മൂലയില്‍ ഇന്നലെ മൂന്നരയോടെയാണ്‌ സംഭവം. കോട്ടൂര്‍ പള്ളിയിലെ പെരുന്നാളിനോടനുമ്പന്ധിച്ച്‌ ജോര്‍ജിന്റെ വീട്ടില്‍ എത്തിയതായിരുന്നു അനഘ. മരണമടഞ്ഞ ആകാശ്‌ ശ്രികണ്ഠാപുരം പബ്ലിക്‌ ഇംഗ്ലീഷ്‌ സ്കൂളിലെ ആറാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയാണ്‌.

 

ഐശ്വര്യ ശ്രികണ്ഠാപുരം ഗവണ്‍മെന്റ്‌ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനിയാണ്‌. അനഘ പൂപ്പറമ്പ്‌ ഫുസ്കോ ഇംഗ്ലീഷ്‌ മീഡിയം സ്കൂളിലെ ആറാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയാണ്‌. മൃതദേഹങ്ങള്‍ ശ്രികണ്ഠാപുരം നിവില്‍ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ്‌ നടത്തി പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. കണ്ണൂര്‍ ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ കെ പി ഫിലിപ്പ്‌, വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls