കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായി കൂടിക്കാഴ്ച

Imageദുബയ്‌: ദുബയ്‌ സന്ദര്‍ശിയ്ക്കുന്ന കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായി ദുബയ്‌ പ്രിയദര്‍ശിനി ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി. പ്രവാസികളുടെ പ്രശ്നങ്ങളായിരുന്നു മുഖ്യചര്‍ച്ചാവിഷയം.

എമിഗ്രേഷന്‍ ക്ലിയറന്‍സിനുവേണ്ടി കെട്ടിവച്ചിരിയ്ക്കുന്ന ഭീമമായ തുക ഉപയോഗപ്പെടുത്തി നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിനായി ഉപയോഗപ്പെടുത്തണമെന്ന്‌ ഭാരവാഹികള്‍ മന്ത്രിയോട്‌ അഭ്യര്‍ത്ഥിച്ചു. കൂടാതെ പ്രവാസികള്‍ക്ക്‌ വോട്ടവകാശം ഏര്‍പെടുത്താനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തിന്‌ പ്രിയദര്‍ശിനി ഭാരവാഹികളുടെ അഭിനന്ദനം അദ്ദേഹത്തെ അറിയിച്ചു. പുതിയ വിദ്യാഭ്യാസ നയം നക്സലിസം എന്നിവയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയങ്ങളായിരുന്നു. പ്രസിഡന്റ്‌ എന്‍.പി രാമചന്ദ്രന്‍, ജനറല്‍ സെക്രട്ടറി പുനത്തില്‍ ഇസ്മയില്‍, സി.പി പത്മനാഭന്‍, സി.മോഹന്‍ദാസ്‌ എന്നിവര്‍ ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കി.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls