| നടന്‍ സന്തോഷ് ജോഗി മരിച്ച നിലയില്‍ |
|
തിങ്കളാഴ്ച ഫ്ലാറ്റിലെത്തിയ സന്തോഷ് ജോഗിയെ അന്വേഷിച്ച് ഇന്നലെ ഉച്ചയ്ക്ക് സുഹൃത്തുക്കള്‍ എ ത്തിയപ്പോള്‍ വാതില്‍ തുറക്കാ ത്തതിനെ തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുക യായിരുന്നു. പോലീസെത്തി വാതില്‍തള്ളി ത്തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ചുനാളായി ഭാര്യയുമായി പിണങ്ങി ക്കഴിയുകയായിരുന്നു സന്തോഷെന്ന് ബന്ധുക്കള്‍ സൂചിപ്പിച്ചു. ആറുവര്‍ഷം മുമ്പ് സന്തോഷിന്റെ സഹോദരനും ആത്മഹത്യ ചെയ്തിരുന്നു.
രാജമാണിക്യം, കീര്‍ത്തിചക്ര, മായാവി, നസ്രാണി, മലബാര്‍ വെഢിംഗ് തുടങ്ങി ഇരുപത്തിയഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സന്തോഷ് ജോഗി ഗായകന്‍ കൂടിയായിരുന്നു. ഹിന്ദുസ്ഥാനിയും ഗസലും ആലപിക്കുന്നതില്‍ മികവു പുലര്‍ത്തിയിരുന്നു. സിനിമയില്‍ ലഭിച്ചതധികവും വില്ലന്‍ വേഷങ്ങളായിരുന്നു വെങ്കിലും വേറിട്ട രീതിയില്‍ ഭയവും ദേഷ്യവും തോന്നിപ്പിക്കുന്ന രീതിയില്‍ വില്ലനെ അവതരിപ്പി ക്കുന്നതില്‍ സന്തോഷ് ജോഗി വിജയം കണ്ടെത്തി. |
| < മുന്‍ പേജ് | അടുത്തത് > |
|---|

തൃശൂര്‍: സിനിമാനടന്‍ സ ന്തോഷ് ജോഗിയെ തൂങ്ങിമരിച്ച നിലയില്‍ ഫ്ലാറ്റില്‍ കണ്ടെത്തി. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന രയോടെ തൃശൂര്‍ നഗരത്തിലെ തെക്കേമഠം റോഡിലെ സുഹൃ ത്തിന്റെ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. 
-°C 