സി.പി.എമ്മിന്റെ കപട നാടകങ്ങള്‍

കോണ്‍ഗ്രസില്‍ നിന്നും സസ്പെന്റ്‌ ചെയ്യപ്പെട്ട രാജ്‌ മോഹന്‍ ഉണ്ണിത്താനെ കെ.പി.സി.സി തിരിച്ചെടുത്തതോടെ സി.പി.എം ഒരുക്കിയ ഒരു നാടകത്തിനു കൂടി തിരശ്ശീല വീണിരിക്കുകയാണ്‌. സൂര്യനെല്ലി കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ജെ.കുര്യനും ഇത്തരത്തില്‍ വേട്ടയാടപ്പെടുകയായിരുന്നുവെന്ന്‌ വസ്തുതകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്നതാണ്‌.

കേരളത്തില്‍ അടുത്ത കാലത്തുണ്ടായ പീഡനകഥകള്‍ പരിശോധിച്ചാല്‍ അതില്‍ പ്രതിസ്ഥാനം ആരോപിക്കപ്പെടുന്നവര്‍ എല്ലാം സി.പി.എമ്മുമായി അടുത്തുനില്‍ക്കുന്നവരാണ്‌. നിരപരാധികള്‍ പ്രതിയാക്കപ്പെടുമ്പോള്‍ ഇവരെല്ലാം പാര്‍ട്ടിയുടെ തണലില്‍ സുഖശീതളിമയില്‍ വിലസുന്ന കാഴ്ചയാണ്‌ കാണുന്നത്‌. ഭരണസ്വാധീനത്തില്‍ ഇവരെല്ലാം തലയില്‍ മുണ്ടിടാതെ നടക്കുന്നു. അവര്‍ക്കുവേണ്ടി ഉണ്ടാക്കുന്ന ഒരു തരം പുകയല്ലേ രാജ്മോഹന്‍ ഉണ്ണത്താനും പി.ജെ കുര്യനുമെല്ലാം എന്ന്‌ സംശയിച്ചുപോകുന്നു.

മാത്യുക്കുട്ടി
കോതാട്‌

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls