"നീ എന്‍ ഖല്‍ബില്‍ ഇശലായ്‌" എന്ന പ്രവാസി ആല്‍ബം പുറത്തിറങ്ങി

Imageറിയാദ്‌: റിയാദിലുള്ള ഒരുകൂട്ടം പ്രവാസികളായ ചെറുപ്പക്കാരുടെ സംരഭമായ
നീ എന്‍ ഖല്‍ബില്‍ ഇശലായ്‌ എന്ന മൂസിക്കല്‍ വിഷ്വല്‍ ആല്‍ബത്തിന്റെ ആദ്യ വില്‍പന

ഇന്നലെ ഷിഫാ അല്‍ ജീസെറ ഹോസ്പിറ്റല്‍ ആഡിറ്റോറിയചനില്‍ നാഷ്‌ കോ ചെയര്‍മാന്‍ നാസ്സര്‍ ആറ്റിങ്ങല്‍ ആദ്യ സി.ഡി. വാങ്ങി നിര്‍വ്വഹിച്ചു. കേരളത്തിലെ പ്രശസ്ത പിന്നണിഗായകരായ സലിം കൊടചനൂര്‍,ഷിഹാബ്ഷാ എന്നിവര്‍ പാടി അഭിനയിച്ച ആല്‍ബം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്‌. കൂടാതെ ഷാഫി കൊല്ലം,കണ്ണൂര്‍ ഷെരീഫ്‌,ഷുഹൈബ്‌ കണ്ണൂര്‍,ഷെബാനാ ഷിഹാബ്‌ എന്നിവര്‍ പാടിയ ആറു ഗാനങ്ങള്‍ എഴുതി ഈണം പകര്‍ന്നിരിക്കുന്നത്‌ സുധീര്‍ മുള്ളിക്കാല, ഷുഹൈബ്‌ കണ്ണൂര്‍, നിസ്സാം കൊട്ടുകാട്‌, റ്റി.എം.അഷറഫ്‌ എന്നിവരാണു. ഇതിനോടൊപ്പം ഷാഫി നൈറ്റ്‌ 2010 എന്ന മെഗാ ഷോ -യുടെ സി.ഡി. പ്രകാശനം നാസ്സര്‍ സില്‍കിവ്യു നിര്‍വ്വഹിച്ചു.ഇതില്‍ നിന്നും കിട്ടുന്ന ലാഭത്തിന്റെ അന്‍പത്‌ ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി
മാറ്റിവയ്ക്കുമെന്ന്‌ നിര്‍മ്മാതക്കളായ നവാസ്ഖാന്‍ പത്തനാപുരം,സുനീര്‍ കൊല്ലം, ജോര്‍ജ്‌ കുട്ടി മാക്കുളത്ത്‌ എന്നിവര്‍ അറിയിച്ചു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls