| 17 ഇന്ത്യക്കാര്‍ക്ക് വധശിക്ഷ; അപ്പീല്‍ നല്‍കാമെന്ന് യു.എ.ഇ |
|
മദ്യവില്‍പന സംബന്ധിച്ചുണ്ടായ തര്‍ക്ക ത്തെത്തുടര്‍ന്ന് ഒരു പാകിസ്താന്‍കാരനെ കൊലപ്പെടുത്തിയതിനും മൂന്നു പാക് പൗര ന്മാരെ പരിക്കേല്‍പിച്ചതിനുമാണ് 17 ഇന്ത്യക്കാരെ ഷാര്‍ജ കോടതി വധശിക്ഷയ്ക്കു വിധിച്ചത്. ശിക്ഷയ്ക്കു വിധിക്കപ്പെട്ടവര്‍ 17നും 30നുമിടയില്‍ പ്രായമുള്ളവരാണ്. ഇത്രയധികം പേര്‍ക്ക് ഒന്നിച്ച് വധശിക്ഷ നല്‍കിയ കേസുകള്‍ യു.എ.ഇ.യില്‍ ആദ്യമാണെന്ന് കരുതപ്പെടുന്നു. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഷാര്‍ജയിലെ സജാ എന്ന സ്ഥലത്ത് 2009 ജനവരിയിലാണ് കേസിനാസ്പദമായ സംഭവം. സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള യു.എ.ഇ.യിലെ എമിറേറ്റുകളില്‍ ഒന്നാണ് ഷാര്‍ജ. നിയമവിരുദ്ധമായ മദ്യവില്‍പനയില്‍ ഏര്‍പ്പെട്ടിരുന്ന രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ബിസിനസ്സില്‍ ആധിപത്യം ഉറപ്പിക്കാന്‍ നടത്തിയ പോരാട്ടമായിരുന്നു കൊലയില്‍ കലാശിച്ചത്.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

ദുബായ്: പാകിസ്താന്‍കാരനെ കൊല പ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച 17 ഇന്ത്യാക്കാര്‍ക്കും വിധിക്കെതിരെ അപ്പീല്‍ കൊടു ക്കാന്‍ അവകാശമുണ്ടെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ എംബസ്സി വ്യക്തമാക്കി.
-°C 