യാത്രാ നിരോധനവും ബദല്‍പാതയും

മൈസൂര്‍-കോഴിക്കോട്‌ പാതയില്‍ മൃഗങ്ങളുടെ രക്ഷയെക്കരുതി കര്‍ണ്ണാടക സര്‍ക്കാര്‍ രാത്രി ഗതാഗതം നിരോധിച്ചിരിക്കുന്നത്‌ രണ്ട്‌ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും ബുദ്ധിമുട്ടാണ്‌.

ബദല്‍ പാത സ്ഥാപിക്കുന്നതും വനമേഖലയില്‍ക്കൂടിയെന്ന്‌ പറയുമ്പോള്‍ ഈ രണ്ട്‌ പാതകള്‍ തമ്മില്‍ എന്താണ്‌ വ്യത്യാസം? ആറുമാസം കൊണ്ട്‌ ബദല്‍പാത സഞ്ചാരയോഗ്യമാക്കണമെന്ന്‌ പറഞ്ഞാലും പ്രായോഗികമാകുമോ? മൃഗങ്ങളാണ്‌ മനുഷ്യരേക്കാള്‍ ഭൂമിയില്‍ ആദ്യം ഉണ്ടായത്‌. മനുഷ്യനെ പോലെ ഭൂമിയില്‍ അവര്‍ക്കും തുല്യ അവകാശവും സഞ്ചാരസ്വാതന്ത്രവും ഉണ്ട്‌. മൃഗങ്ങളുടെ അവകാശങ്ങളെ കയ്യേറാതെയും നശിപ്പിയ്ക്കാതെയും മനുഷ്യര്‍ക്ക്‌ അവയെ ശ്രദ്ധിക്കുവാന്‍ കഴിയില്ലെ? മൃഗങ്ങളുടെ പേരില്‍ മാത്രം യാത്രാ നിരോധനം ഏര്‍പ്പെടുത്തുന്നത്‌ ശരിയാണോ? ആധുനിക കാലഘട്ടത്തില്‍ മനുഷ്യരേക്കാള്‍ പ്രാധാന്യം മൃഗങ്ങള്‍ക്ക്‌ ഏറിവരുന്നതിന്‌ കാരണം മനുഷ്യന്റെ ക്രൂരത തന്നെയാണ്‌.
പൗലോസ്‌ ഊഡന്‍
കോമ്പാറ

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls