മതത്തിന്റെ ലക്ഷ്യം മാനവരുടെ നന്മ

Imageഫഹാഹീല്‍: മാനവസമൂഹത്തിന്റെ നന്മയാണ് മതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യമെന്നും, മതപ്രബോധനരംഗത്ത് ഗുണകാംക്ഷയുടെ മാര്‍ഗം സ്വീകരിക്കാന്‍ വിശ്വാസി സമൂഹത്തിനാകണമെന്നും കുവൈത്ത് കേരള ഇസ്വ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച ദൈ്വമാസ കാമ്പയിന്‍ ഉദ്ഘാടനസമ്മേളനം ആഹ്വാനം ചെയ്തു.

'മതം ഗുണകാംക്ഷയാണ്' എന്ന തലക്കെട്ടിലാണ് മെയ് അവസാന വാരം വരെ നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഈ കാമ്പയിന്‍ സമൂഹത്തിന്റെ മാറ്റത്തിന് അനുഗുണമായിത്തീരട്ടെയെന്ന് യോഗം ഉദ്ഘാടനം ചെയ്ത മബര്‍റല്‍ ഹുദ അല്‍ ഖൈറിയ്യ പ്രതിനിധി മിശ്അല്‍ അബ്ദുല്ല അല്‍ ഖാലിദി പറഞ്ഞു.മതം കേവലമായ വേഷവിധാനത്തിലോ രൂപഭാവങ്ങളിലോ ഒതുങ്ങുന്നതല്ലെന്നും, സൃഷ്ടികര്‍ത്താവിനുള്ള പരിപൂര്‍ണമായ സമര്‍പ്പണമാണതെന്നു, ദൈവത്തോടും പ്രവാചകനോടും വേദഗ്രന്ഥത്തോടുമുള്ള ബാധ്യത നിര്‍വഹിക്കുന്നേടത്താണ് ഗുണകാംക്ഷ പൂര്‍ത്തീകരണം സാധ്യമാകുന്നതെന്നും 'മതം ഗുണകാംക്ഷയാണ്' എന്ന വിഷയമവതരിപ്പിച്ച മുഹമ്മദ് അശ്‌റഫ് എകരൂല്‍ പറഞ്ഞു.

 

ഇസ്‌ലാം സഹിഷ്ണുതയുടെയും സാമൂഹ്യനീതിയുടെയും ഉത്തമദര്‍ശനമാണെന്നും, പൊതുസമൂഹത്തോടുള്ള ഇസ്‌ലാമിന്റെ ധാര്‍മിക നിലപാടുകള്‍ ലോകസമൂഹം അംഗീകരിച്ചിരിക്കുകയാണെന്നും 'ഗുണകാംക്ഷ സാമൂഹ്യജീവിതത്തില്‍' എന്ന വിഷയം അവതരിപ്പിച്ച് അബ്ദുസ്സലാം സ്വലാഹി പറഞ്ഞു. അധാര്‍മികതകള്‍ക്കെതിരെ പുറംതിരിഞ്ഞുനില്‍ക്കല്‍ ഗുണകാംക്ഷയല്ലെന്നു, മറിച്ച് അത് സമൂഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കാമ്പയിന്‍  ചെയര്‍മാന്‍ അബ്ദുസ്സമദ് അദ്ധ്യക്ഷം വഹിച്ച സമ്മേളനത്തില്‍ ടി.പി.മുഹമ്മദ് അബ്ദുല്‍ അസീസ് സ്വാഗതവും സുനാഷ് ശുക്കൂര്‍ നന്ദിയും പറഞ്ഞു. എന്‍.കെ.അബ്ദുസ്സലാം, ശഫീഖ് പുളിക്കല്‍, സി.പി.മഹ്മൂദ് എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls