'മതം ഗുണകാംക്ഷയാണ് '

Imageകുവൈത്ത് കേരളാ ഇസ്വ ്‌ലാഹി സെന്റര്‍ ദൈ്വമാസ കാമ്പയിന്‍സംഘടിപ്പിക്കുന്നു

കുവൈത്ത്: ഏതൊരു സമൂഹത്തിനും ആവശ്യമായ സര്‍വതോന്മുഖമായ നന്മയുടെയും മോക്ഷത്തിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ഇസ്‌ലാം മുന്നോട്ടു വെക്കുന്നത്.

അസഹിഷ്ണുതയോ, പ്രതികാരചിന്തയോ അതിന്റെ കര്‍മപഥത്തില്‍ അന്യമാണ്. ഗുണകാംക്ഷയാണ് അതിന്റെ മുഖമുദ്ര. മാനവസമൂഹത്തോടുള്ള അദമ്യമായ സ്‌നേഹത്തിലൂന്നിയ സത്യദര്‍ശനത്തിലേക്കുള്ള ക്ഷണമാണ്  മുസ്‌ലിംസമൂഹം ഇന്ന് നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്. അതിനെതിരെയുള്ള കുപ്രചരണങ്ങള്‍ മിഥ്യാധാരണകളില്‍നിന്ന്ജന്മംകൊണ്ടതാണെന്നതാണ് യാഥാര്‍ത്ഥ്യം. ഈ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന് വേണ്ടി വിപുലമായ പരിപാടികളോടെ കുവൈത്ത് കേരളാ ഇസ്വ്‌ലാഹി സെന്റര്‍ 2010 മാര്‍ച്ച് 19 മുതല്‍ മെയ് 21വരെ  'മതം ഗുണകാംക്ഷയാണ്' എന്ന തലക്കെട്ടില്‍ ദൈ്വമാസ കാമ്പയിന്‍സംഘടിപ്പിക്കുന്നു. കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ യുവജനവിഭാഗമായ ഐ.എസ്.എം പ്രസ്തുത തലക്കെട്ടില്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന കാമ്പയിന്റെ സന്ദേശം കുവൈത്ത് മലയാളികളിലും എത്തിക്കുക എന്നതാണ് കുവൈത്ത് കേരളാ ഇസ്വ്‌ലാഹി സെന്റര്‍ ഇത്‌കൊണ്ട് ഉദ്ദേശിക്കുന്നത്.

 

ഉദ്ഘാടനസമ്മേളനം, ജനസമ്പര്‍ക്ക പരിപാടി, കുടുംബസംഗമം, പൊതുപ്രഭാഷണങ്ങള്‍,തസ്‌കിയത് സംഗമം, വനിതാസംഗമം, ഖുര്‍ആന്‍ ക്വിസ്, വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ഗസംഗമം, ബോധവല്‍ക്കരണ സെമിനാര്‍, സമാപനസമ്മേളനം എന്നീ ബഹുമുഖ പരിപാടികളുടെ നടത്തിപ്പിന്നായി വിപുലമായ സ്വാഗതസംഘം രൂപീകിരിച്ചു. അബ്ദുസ്സമദ് കോഴിക്കോട് (ചെയര്‍മാന്‍) മഹ്മൂദ് സി.പി (വൈസ് ചെയര്‍മാന്‍) മുഹമ്മദ് അഷ് റഫ് എകരൂല്‍ (ജനറല്‍ കണ്‍വീനര്‍) സുനാഷ് ശുക്കൂര്‍ (കണ്‍വീനര്‍) അബ്ദുസ്സലാം സ്വലാഹി (പ്രോഗ്രാം),ഹാരിസ് ഐദീദ് (പബ്ലിസിറ്റി) മുഹമ്മദ് അസ്‌ലം കാപ്പാട് (പ്രസ്സ് & ചാനല്‍) നിഷാദ് പെരുമ്പാവൂര്‍ (റെകോര്‍ഡിംഗ്) റഫീഖ് മൂസ, കാസിം.ടി.ടി (സ്റ്റാള്‍) അബ്ദുല്‍ ബാരി മണ്ണൂര്‍ (ലൈറ്റ് & സൗണ്ട്) അബ്ദുല്‍ ലത്തീഫ്.കെ.സി (സ്‌ക്വാഡ്), മെഹബൂബ് കാപ്പാട് (കിറ്റ്), അബ്ദുറഹ്മാന്‍ ചൂരി (റിഫ്രഷ്‌മെന്റ്) എന്നിവരാണ് സ്വാഗതസംഘം ഭാരവാഹികള്‍. സ്വാഗതസംഘരൂപീകരണ യോഗത്തില്‍ പി.എന്‍.അബ്ദുല്‍ ലത്തീഫ് മദനി അദ്ധ്യക്ഷത വഹിച്ചു. ടി.പി.മുഹമ്മദ് അബ്ദുല്‍ അസീസ് സ്വാഗതവും എന്‍.കെ.അബ്ദുസ്സലാം നന്ദിയും പറഞ്ഞു.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls