ആദര്‍ശ പാതയില്‍ അടയാളം കുറിച്ച്‌ ഇസ്ലാമിക്‌ സെമിനാറിന്‌ സമാപനം

Imageകുവൈറ്റ്‌. കിടയറ്റ ഇസ്ലാമികാദര്‍ശത്തെ കലര്‍പ്പില്ലാതെ സമര്‍പ്പിക്കുന്ന ആദര്‍ശ പ്രചാരണ പ്രയാണത്തില്‍ അര്‍പ്പണ ബുദ്ധിയുടെ അടയാളം കുറിച്ച്‌ ഇസ്ലാമിക്‌ സെമിനാര്‍ സമാപിച്ചു.

കുവൈത്ത്‌ ഉപപ്രധാന മന്ത്രിയും നീതിന്യായ ഔഖാഫ്‌ മന്ത്രിയുമായ റാഷിദ്‌ അബ്ദുല്‍ മുഹ്സിന്‍ അല്‍ ഹമ്മാദ്‌ അവര്‍കളുടെ രക്ഷാകര്‍തൃത്വത്തില്‍ കുവൈത്ത്‌ കേരള ഇസ്ലാഹി സെന്റര്‍ ഫര്‍വാനിയ്യ ഗാര്‍ഡന്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ചതുര്‍ദിന ഇസ്ലാമിക്‌ സെമിനാറും വിഷന്‍ 2010 ഇസ്ലാമിക്‌ എക്സിബിഷനും കുവൈത്തിലെ പ്രവാസി സമൂഹത്തിന്‌ ഇസ്ലാമികാദര്‍ശത്തിന്റെ യാഥാര്‍ഥ്യം അടുത്തറിയാനുള്ള അവസരമായി. സെമിനാര്‍ പ്രചരണാര്‍ത്ഥം സെന്റര്‍ വിതരണം ചെയ്ത ലഘുലേഖകളും പ്രഭാഷണ സിഡികളും ജാതി മത ഭേദമന്യേ ആയിരക്കണക്കിന്‌ പ്രവാസികള്‍ക്ക്‌ ഇസ്ലാമിന്റെ സന്ദേശമെത്തിച്ചു. ഇതര ഭാഷക്കാര്‍ക്ക്‌ മുന്‍ഗണന നല്‍കി ഇംഗ്ലീഷില്‍ നടത്തിയ പീസ്‌ അസംബ്ലിയും ഇതര സമുദായക്കാര്‍ക്ക്‌ മുന്‍ഗണന നല്‍കികൊണ്ടുള്ള സ്നേഹ സംഗമവും സെമിനാറിന്റെ പ്രമേയമായ 'ഇസ്ലാം മാനവരുടെ നേര്‍വഴി' എന്ന അതിരുകള്‍ക്കതീതമായ സന്ദേശത്തിന്റെ സംവേദ പരിധികളെ കൂടുതല്‍ വിശാലമാക്കു ന്നതായിരുന്നു.

മാനുഷ്യകത്തിന്റെ മോക്ഷമാര്‍ഗ്ഗവും മാനവ സമൂഹത്തെ ഒന്നിപ്പിക്കുന്ന ഏകകവും ദൈവികമാര്‍ഗ്ഗ ദര്‍ശനവുമായ ഇസ്ലാം ഒന്ന്‌ മാത്രമാണെന്ന്‌ യുക്തിയുക്തമായി സമര്‍ഥിക്കുന്ന പ്രഭാഷണങ്ങളും മനുഷ്യന്റെ ജീവിത ലക്ഷ്യവും അതിലേക്കുള്ള മാര്‍ഗ്ഗവും മനുഷ്യ ബുദ്ധിയെ തട്ടിയുണര്‍ത്തും വിധം വരച്ചുകാണിച്ച പ്രദര്‍ശനവും സെമിനാറിന്റെ സന്ദേശം ഫലപ്രദമായി സംവദിക്കാനുതകുന്നതായി.
ജീവിക്കുന്ന സാഹചര്യങ്ങളെ യാഥാര്‍ഥ്യ ബോധത്തോടെ പരിഗണിച്ച്‌ മതേതര ഭാരതത്തിലെ മതന്യൂനപക്ഷങ്ങളുടെ അവസ്ഥയും ആധുനിക മാധ്യമങ്ങളുടെ ദുസ്സ്വാധീനവും നവതലമുറയുടെ ധാര്‍മിക മൂല്യവത്കരണവും ആരോഗ്യ പ്രശ്നങ്ങളുമെല്ലാം സെമിനാറിന്റെ വിവിധ സെഷനുകളില്‍ ചര്‍ച്ചാവിധേയമായി. കൊച്ചു കുട്ടികള്‍ക്കായി കലാ വിനോദങ്ങളും കാര്യവിചാരവും സമന്വയിപ്പിച്ചു കൊണ്ട്‌ ഒരുക്കിയ കളിച്ചങ്ങാടം ഹൃദ്യമായ അനുഭവമായി.

പ്രതിപാദ്യവൈവിധ്യത്താലും സംഘടന വൈപുല്യത്താലും ശ്രദ്ധേയമായ സെമിനാര്‍ കുവൈത്തിലെ പ്രവാസി കുട്ടായ്മകള്‍ക്ക്‌ വേറിട്ടതും അവിസ്മരണീയവുമായ അനുഭവങ്ങളാണ്‌ സമ്മാനിച്ചത്‌. ഇസ്ലാമിന്റെ മൗലികാശയങ്ങളെ യുക്തിസഹമായി ദൃശ്യ വിളമ്പരം ചെയ്ത വിഷന്‍ 2010 എക്സിബിഷന്‍ തികച്ചും ഫലപ്രദമായെന്ന്‌ അനുവാചകരുടെ ക്രിയാത്മകമായ പ്രതികരണങ്ങള്‍ വ്യക്തമാക്കി. പൊതുജനാഭിപ്രായം പരിഗണിച്ച്‌ ഒരു ദിനം കൂടി ദീര്‍ഘിപ്പിച്ചിട്ടും പ്രേക്ഷകരുടെ ഒഴുക്ക്‌ നിലക്കാതിരുന്നത്‌ ശ്രദ്ധേയമായി.പുരുഷന്മര്‍ക്കും സ്ത്രികള്‍ക്കും പ്രത്യേകം പ്രത്യേകം തയ്യാറാക്കിയ ടെന്റുകളില്‍ സ്ഥലസൗകര്യം, കുട്ടികള്‍ക്കായി റിക്രിയേഷന്‍ കോര്‍ണര്‍, ഇസ്ലാമിനെ അടുത്തറിയാനുതകുന്ന എക്സിബിഷന്‍, വിവിധ ഇസ്ലാമിക വിഷയങ്ങളിലെ പുസ്തകങ്ങളും പ്രഭാഷണ സിഡികളും അണിനിരത്തിയ മെസ്സേജ്‌ പവലിയന്‍, മനോഹരവും വിഭവ സമൃദ്ധവുമായ സുവനീര്‍, സമ്മേളന സ്മരണകള്‍ നിലനിര്‍ത്താനുതകുന്ന മെമന്റോസ്‌ ഇസ്ലാമിക്‌ സെമിനാര്‍ പ്രവാസികളുടെ സ്മൃതിപഥങ്ങളില്‍ ഒളിമങ്ങാതെ നില്‍ക്കും. ഈ ആദര്‍ശ സംഗമത്തിന്റെ പ്രകാശവും പ്രവേഗവുമായി വീണ്ടും കര്‍മപഥത്തില്‍ നിഷ്കാമകര്‍മികളായി ദൈവപ്രീതിയില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ മുന്നേറ്റം തുടരുമെന്ന പ്രതിജ്ഞയുമായാണ്‌ ഇസ്ലാഹിന്റെ കര്‍മഭടന്മാര്‍ സെമിനാര്‍ നഗരിയില്‍ നിന്ന്‌ പിരിഞ്ഞത്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls