മാനവമോചനം ഏകദൈവാരാധനയിലൂടെ മാത്രം - സ്നേഹസംഗമം

Imageസ്രഷ്ടാവും സംരക്ഷകനുമായ പ്രപഞ്ചനാഥനെ മനസ്സിലാക്കി അവനുമാത്രം ആരാധനകള്‍ അര്‍പ്പിക്കുന്നതിലൂടെ മാത്രമേ മാനവമോചനം സാധ്യമാകൂവെന്ന്‌ കുവൈത്ത്‌ കേരള ഇസ്ലാഹി സെന്റര്‍ രണ്ടാം ഇസ്ലാമിക്‌ സെമിനാറിന്റെ ഭാഗമായി നടന്ന സ്നേഹസംഗമം അഭിപ്രായപ്പെട്ടു.

മനുഷ്യര്‍, വിവിധ ഭാഷകള്‍ സംസാരിക്കുകയും വിവിധ ദേശങ്ങളില്‍ ജീവിക്കുകയും ചെയ്യുന്നവരാണെങ്കിലും ജനനത്തിലും മരണത്തിലും അവര്‍ ഒരേ പ്രകൃതമുള്‍ക്കൊള്ളുന്നവരാണ്‌. അവരുടെ വ്യത്യസ്തതകള്‍ നിലനില്‍ക്കെതന്നെ അവരെ ഒന്നിപ്പിക്കാവുന്ന ഒരേയൊരു ആശയം ഏകനായ സൃഷ്ടാവിന്‌ എല്ലാ വിധ ആരാധനകളും അര്‍പ്പിക്കുക എന്നത്‌ മാത്രമാണെന്ന്്‌. �മാനവമോചനവും ദൈവിക ദര്‍ശനവും� എന്ന വിഷയം അവതരിപ്പിച്ച്‌ കൊണ്ട്‌ ശരീഫ്‌ മേലേതില്‍ പറഞ്ഞു. പുരാതന മതദര്‍ശനങ്ങളിലൊന്നായ ഹിന്ദു മതം ഒരു സംസ്കാരമാണെന്നും അതിന്‌ ദൈവിക ദര്‍ശനമെന്ന്‌ വിളിക്കാവുന്ന പ്രത്യേക വേദഗ്രന്ഥങ്ങളില്ലെന്നും മഹര്‍ഷിമാരുടെ മൊഴികളും സന്ദേശങ്ങളുമടങ്ങുന്ന നാല്‌ വേദങ്ങളും ഏതാനും ഉപനിഷത്തുകളുമടങ്ങുന്നതാണ്‌ അതിന്റെ ആധാര ശിലയെന്നും ആശംസകളര്‍പ്പിച്ച്‌ സംസാരിച്ച മുരളി കൃഷ്ണ അഭിപ്രായപ്പെട്ടു.
മനുഷ്യവിമോചനത്തിനുവേണ്ടി ശബ്ദിക്കുന്ന മതത്തിന്റെ വക്താക്കള്‍ പൗരോഹിത്യത്തില്‍ നിന്നും അവരെ മോചിപ്പിക്കാന്‍ മുന്നോട്ട്‌ വരണമെന്ന്‌ തോമസ്‌ കടവില്‍ പ്രസ്താവിച്ചു.

 

ആഗോള തലത്തില്‍ തകര്‍ന്നടിഞ്ഞത്‌ കമ്യൂണിസത്തിന്റെ ആശയപാളിച്ച മൂലമല്ലെന്നും അതിന്റെ പ്രയോഗവല്‍കരണത്തിലുണ്ടായ പരാജയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കമ്യൂണിസവും ഗാന്ധിസവുമെല്ലാം തത്വത്തില്‍ മഹനീയത പുലര്‍ത്തുന്നുണ്ടെങ്കിലും അത്‌ കൈകാര്യം ചെയ്തവരുടെ കാര്യക്ഷമതയില്ലായ്മ മൂലം പ്രയോഗവല്‍കരണത്തില്‍ വിജയം കാണാതെ പോയെന്നും സമാധാനത്തിന്റെ മതമായ ഇസ്ലാമുള്‍പ്പെടെയുള്ള മതങ്ങള്‍ മുന്നോട്ട്‌ വെക്കുന്ന കാഴ്ചപ്പാടുകളും നിര്‍ദേശങ്ങളുമാണ്‌ മാനവമോചനത്തിന്റെ യഥാര്‍ത്ഥ വഴിയെന്ന്‌ കേരളത്തില്‍ നിന്നും കുവൈത്ത്‌ സന്ദര്‍ശനത്തിനെത്തിയ വി.ഡി.സതീശന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. ദൈവം സ്നേഹമാണെന്നും ദൈവത്തെക്കുറിച്ചുള്ള സ്നേഹപൂര്‍ണ്ണമായ ചര്‍ച്ചാവേദികള്‍ പ്രോല്‍സാഹി പ്പിക്കപ്പെടേണ്ടതാണെന്നും പാസ്റ്റര്‍ അലക്സാണ്ടര്‍ പറഞ്ഞു.ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക്‌ വഴികാട്ടിയ യേശുവടക്കമുള്ളപ്രവാചകന്‍മാരുടെ പാതയാണ്‌ ശരിയായ മാര്‍ഗമെന്നും ആ പാതയുടെ പൂര്‍ത്തീകരണത്തിനായി നിയുക്തനായ പ്രവാചകന്‍ മുഹമ്മദ്‌(സ്വ)യെയും അ്വ‍േഹത്തിലൂടെ ദൈവം അവതരിപ്പിച്ച, പൗരോഹിത്യത്തിന്റെ കൈകടത്തലുകള്‍ക്ക്‌ വിധേയമാകാത്ത പരിശുദ്ധ ഖുര്‍ആനെയും അനുധാവനം ചെയ്യലാണ്‌ യഥാര്‍ത്ഥ മോചനമാര്‍ഗ്ഗമെന്നും എം.എം. അക്ബര്‍ അഭിപ്രായപ്പെട്ടു.

 

കമ്യുണിസം പരാജയപ്പെട്ടിട്ടില്ലെന്ന ആധുനിക കമ്യൂണിസ്റ്റ്‌ സൈദ്ധാന്തികരുടെ അഭിപ്രായ പ്രകടനങ്ങള്‍ വര്‍ത്തമാനകാല സംഭവവികാസങ്ങളിലുള്ള അജ്ഞതയില്‍നിന്ന്‌ ഉടലെക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സാദത്തലി കണ്ണൂര്‍ അധ്യക്ഷത വഹിച്ച സ്നേഹസംഗമത്തിന്റെ ഉദ്ഘാടനകര്‍മ്മം കെ.എന്‍.എം എറണാകുളം ജില്ലാ സെക്രട്ടറി നൂര്‍ മുഹമ്മദ്‌ നൂരിഷ നിര്‍വ്വഹിച്ചു. അബ്ദുല്‍സലാം സ്വലാഹി സ്വാഗതവും അസ്ലം കാപ്പാട്‌ നന്ദിയും പറഞ്ഞു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls