|
ജീവിത വിജയത്തിന് സലഫി മാര്‍ക്ഷം അവലംബിക്കുക - ശൈഖ് അബ്ദുല്ല ഫാരിസി |
|
മാനവമോചനത്തിനുള്ള യഥാര്‍ത്ഥമാര്‍ക്ഷം പരിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയു മാണെന്നും, അവ സ്വീകരിച്ചാചരിച്ച പ്രഥമ സമ്പോധിതരായ പ്രവാചകാനുചരന്മാരുടെയും അവരെ തുടര്‍ന്നുവന്ന സലഫുകളുടെയും മാര്‍ക്ഷമാണ്
നാം സ്വീകരിക്കേണ്ടതെന്നും കുവൈത്ത് യൂണിവേഴ്സിറ്റി ലപ്രഅഫസര്‍ ശൈഖ് അബ്ദുല്ല ഫാരിസി പ്രസ്താവിച്ചു. കുവൈത്ത് കേരള ഇസ്ലാഹി സെന്റര്‍ രണ്ടാം ഇസ്ലാമിക് സെമിനാറിന്റെ നാലാം ദിവസത്തെ അവസാന സെഷനായ പീസ് അസംബ്ലില്‍ ‘Why of the Salaf and how to call to it’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. സലഫുകളുടെ പാതയില്‍ നിന്നും വ്യതിചലിച്ച്് സ്വന്തം ഇഛക്കനുസരിച്ച് പ്രമാണങ്ങളെ വ്യാഖ്യാനിച്ചതാണ് ഇന്ന് കാണപ്പെടുന്ന ഭിന്നതകള്‍ക്കും മൂല്യച്ചുതിക്കും കാരണമെന്നും അദ്ദേഹം പറഞ്ഞു.ഇസ്ലാമേതര പ്രത്യയ ശാസ്ത്രങ്ങള്‍ പരാജയപ്പെട്ടേടത്ത് ഇസ്ലാമിന്റെ ആശയങ്ങള്‍ പൊതുസമ്മതി നേടിയിരിക്കുകയാണെന്ന് കേരള ഹൈക്കോടതി സീനിയര്‍ അഡ്വ. മായിന്‍കുട്ടി മേത്തര്‍ ഉത്ബോധിപ്പിച്ചു. ഇസ്ലാമിന്റെ നീതിയിലധിഷ്ടിതമായ കാഴ്ചപ്പാടുകള്‍ ആധുനിക സമൂഹം അംഗീകരിച്ചിരിക്കുകയാണെന്നും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ പോലും ഇസ്ലാം വിഭാവനം ചെയ്ത മാനുഷിക മൂല്യങ്ങളുടെ സ്വാധീനമുള്ളതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഖലീല്‍ അടൂര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഹാരിസ് ഐദീദ് സ്വാഗതവും സുനാഷ് ഷുകൂര്‍ നന്ദിയും പറഞ്ഞു. |