|
ഇസ്ലാമിക് സെമിനാറില്‍ സൗഹാര്‍ദ പ്രതിനിധികള്‍ |
|
കുവൈത്ത് കേരള ഇസ്ലാഹി സെന്റര്‍ നാലുദിവസമായി ഫര്‍വാനിയയില്‍ സംഘടിപ്പിച്ചുവന്ന ഇസ്ലാമിക് സെമിനാറില്‍ അപ്രതീക്ഷിത അതിഥികളായി കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികളും മറ്റ് ഗള്‍ഫ്നാടുകളിലെ ഇസ്ലാഹി സെന്റര്‍ പ്രതിനിധികളും വന്നെത്തിയത് ഹൃദ്യവും ശ്രദ്ധേയവുമായി.
കേരളത്തില്‍ നിന്ന് കുവൈത്ത് സന്ദര്‍ശനത്തിനെത്തിയ എം.എല്‍.എമാരായ വി.ഡി.സതീശന്‍, കെ.സി.ജോസഫ്, മുന്‍ എം.എല്‍.എയും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ ഇ.എം. അഗസ്റ്റിന്‍ എന്നിവരാണ് സെമിനാര്‍ നഗറിലെത്തി സന്തോഷം പങ്കുവെച്ചത്. വി.ഡി.സതീശന്‍ എം.എല്‍.എ സ്നേഹ സംഗമത്തിന് ആശംസയര്‍പ്പിച്ച് സംസാരിക്കുകയും ചെയ്തു. നേരത്തെ സൗഹാര്‍ദ പ്രതിനിധികളായി കെ.എന്‍.എം എറണാകുളം സെക്രട്ടറി നൂര്‍ മുഹമ്മദ് നൂരിഷ, ബഹ്‌റൈന്‍ ഇസ്ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് സൈഫുല്ല, യു.എ.ഇ. ഇസ്ലാഹി സെന്റര്‍ പ്രതിനിധികളായി വി.സി. അശ്‌റഫ്, പി.കെ. ശരീഫ് ഏലാങ്കോട്, അശ്‌റഫ് അബൂബക്കര്‍, മുഹമ്മദലി പാറക്കടവ്, സഊദിയിലെ ജുബെയില്‍ ഇസ്ലാഹി സെന്റര്‍ പ്രതിനിധി അബ്ദുന്നാസിര്‍ ഒലവക്കോട് എന്നിവരും എത്തിച്ചേര്‍ന്നിരുന്നു. വിവിധ ഇസ്ലാഹി സെന്റര്‍ പ്രതിനിധികളുടെ സൗഹൃദ സംഗമവും സെമിനാര്‍ നഗരിയില്‍ ചേരുകയുണ്ടായി. |