|
'വിഷന്‍ 2010' ഇസ്ലാമിക് എക്സ് ഹിബിഷന്‍ ഉത്ഘാടനം ചെയ്തു |
|
കുവൈത്ത്: കുവൈത്ത് കേരള ഇസ്ലാഹി സെന്റര്‍ രണ്ടാം ഇസ്ലാമിക് സെമിനാറിനോടനുബന്ധിച്ചു നടത്തുന്ന ഇസ്ലാമിക് എക്സ് ഹിബിഷന്‍ 'വിഷന്‍ 2010 ' ഉത്ഘാടന കര്‍മ്മം ഇന്ത്യന്‍ സ്ഥാനപതി അജയ് മല്‍ഹോത്ര നിര്‍വഹിച്ചു.
ഖുര്‍ആന്റെ കാലിക പ്രസക്തി, മനുഷ്യ ജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങള്‍, ഇസ്ലാമും വിമര്‍ശനങ്ങളും, പ്രവാചകന്മാര്‍, ഇസ്ലാമിക ജീവിതം, തുടങ്ങിയ വിവിധ ചാര്‍ട്ടുകളും മറ്റും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ഷെയ്ഖ് ഇബ്രാഹിം അഹമദ് അസ്സാലിഹ്, ഷെയ്ഖ് ഖാലിദ് സിനാന്‍, ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് പി.എന്‍.അബ്ദുല്‍ ലത്തീഫ് മദനി, എന്നിവര്‍ അംബാസ്സിഡറെ അനുഗമിച്ചു. |