തമിഴ്‌നാട്‌ സ്വദേശികളായ കുട്ടികള്‍ മരിച്ച നിലയില്‍

Imageതിരുവനന്തപുരം: ആറ്റുകാല്‍ എം.എസ്‌.കെ നഗറില്‍ തമിഴ്‌നാട്‌ സ്വദേശികളായ രണ്ടു കുട്ടികള്‍ മരിച്ച നിലയില്‍. കാര്‍ത്തിക്‌(11) , ഡൊമിനിക്ക്‌(9) എന്നിവരാണു മരിച്ചത്‌.ശിങ്കാരത്തോപ്പ്‌ കോളനിയിലാണ്‌ മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ശെല്‍വരാജി(16)നെ കാണാനില്ല. ഡൊമിനികിന്റെ വീട്ടില്‍ ജോലി നില്‍ക്കുന്ന കുട്ടിയാണു കാര്‍ത്തിക്‌. ഇവര്‍ കൊല്ലപ്പെട്ടതാകാം എന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. മാതാപിതാക്കള്‍ തമിഴ്‌നാട്ടിലേക്കു പോയതിനാല്‍ ജോലിക്കാര്‍ക്കൊപ്പമാണ്‌ ഡൊമിനിക്ക്‌ ഇന്നലെ കഴിഞ്ഞത്‌. ഡൊമിനിക്കിന്റെ സഹോദരി മലര്‍റാണി സമീപത്തുള്ള ബന്ധു വീട്ടിലാണ്‌ ഇന്നലെ താമസിച്ചത്‌. മലര്‍റാണിയാണു മൃതദേഹങ്ങള്‍ ആദ്യം കണ്ടത്‌. വീട്ടില്‍ തീപിടുത്തമുണ്ടായി എന്ന വിവരത്തെത്തുടര്‍ന്ന്‌ രാവിലെ ഫയര്‍ഫോഴ്സും പോലീസുമെത്തിയപ്പോഴാണ്‌ കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. സിലിണ്ടറില്‍ നിന്ന്‌ അഗ്നി പടര്‍ന്നതാകാം മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. തുടര്‍ന്ന്‌ നടത്തിയ പരിശോധനയില്‍ കുട്ടികളുടെ ശരീരത്തില്‍ മാരകമായ മുറിവുകള്‍ കണ്ടെത്തി. കൊലപ്പെടുത്തിയയ ശേഷം ഗ്യാസ്‌ സിലിണ്ടര്‍ തുറന്ന്‌ തീ വയ്ക്കുകയായിരുന്നുവെന്നാണ്‌ പോലീസിന്റെ നിഗമനം. കാണാതായ ശെല്‍വരാജിനു വേണ്ടി പോലീസ്‌ അന്വേഷണം നടത്തുന്നുണ്ട്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls