|
ബ്രയാന്‍ ലാറ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് |
|
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണില്‍ വിന്‍ഡീസ് ബാറ്റിങ് വിസ്മയം ബ്രയാന്‍ ലാറയുണ്ടായേക്കും.
ടൂര്‍ണമെന്റിന്റെ നാലാം സീസണില്‍ കളിക്കാന്‍ ലാറയ്ക്ക് അതിയായ ആഗ്രഹമുണ്ടെന്ന് ഐ.പി.എല്‍ അധ്യക്ഷന്‍ ലളിത് മോഡിയാണ് തന്റെ ട്വിറ്ററിലൂടെ അറിയിച്ചത്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് 2007ല്‍ വിടവാങ്ങിയ ലാറ വിമത ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍ ഒരു സീസണ്‍ കളിച്ചിരുന്നു. രണ്ടാഴ്ച്ചയായി ഇന്ത്യയിലുള്ള ലാറ ഐ.പി.എല്ലുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡന്‍സില്‍ നൈറ്റ് റൈഡേഴ്സ്- ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് മല്‍സരം കാണാനെത്തിയ ലാറ ലളിത് മോഡിയുമായി കൂട്ടിക്കാഴ്ച നടത്തിയിരുന്നു. |