|
വനിതാ സംവരണം; എല്ലാ രാഷ്ട്രീയ കക്ഷികളുടേയും അഭിപ്രായം ആരായുമെന്ന് പ്രണബ് മുഖര്‍ജി |
|
ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിയ്ക്കുന്നതിന് മുമ്പ് എല്ലാ രാഷ്ട്രീയ കക്ഷികളുടെയും അഭിപ്രായം ആരായുമെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി ലോക്സഭയില്‍ അറിയിച്ചു.
പ്രസ്തുത വിഷയം സംബന്ധിച്ച് സര്‍വകക്ഷി യോഗം വിളിക്കുന്നതില്‍ പ്രശ്നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബില്‍ സംബന്ധിച്ച് വിവിധ പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കുന്നതിന്റെ ഭാഗമായി സര്‍വകക്ഷിയോഗം വിളിക്കുന്നതില്‍ തെറ്റില്ല എന്നതാണ് പ്രധാനമന്ത്രിയുടെ നിലപാടെന്ന് പ്രണബ് ലോക്സഭയില്‍ വിശദീകരിച്ചു. വനിതാ സംവരണ ബില്ലിനെ ചൊല്ലി ലോക്സഭയില്‍ ഇന്നും ബഹളമുണ്ടായ സാഹചര്യത്തിലാണ് പ്രണബ് നിലപാട് വ്യക്തമാക്കിയത്. |