|
ഹരിഹര്‍ നഗര്‍ ടീം മാര്‍ച്ച് 25ന് വീണ്ടും |
|
മലയാള സിനിമാ തരിത്രത്തിലെ ഏറ്റവും വലിയ ചിരിപ്പടങ്ങളിലൊന്നായ ഇന്‍ ഹരിഹര്‍ നഗറിലെ നാല്‍വര്‍ സംഘം വീണ്ടും തീയേറ്ററുകളിലെത്തുന്നു. ചിത്രത്തിന്റെ മൂന്നാം ഭാഗം 'ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍' മാര്‍ച്ച് 25ന് പ്രദര്‍ശനത്തിനെത്തും.
19 വര്‍ഷത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ടു ഹരിഹര്‍ നഗര്‍' ഒരുക്കിയ ലാല്‍ തന്നെയാണ് മൂന്നാം ഭാഗവും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് ലഭിച്ച ഗംഭീര വരവേല്‍പാണ് മൂന്നാം ഭാഗം തയ്യാറാക്കാന്‍ ലാലിനെ പ്രോത്സാഹിപ്പിച്ചത്. പതിവ് തെറ്റിയ്ക്കാതെ കോമഡിയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എങ്കിലും അല്‍പം പേടിപ്പെടുത്താനും സംവിധായകന് ഉദ്ദേശമുണ്ട്. മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകന്‍ എന്നിവരടങ്ങിയ നാല്‍വര്‍ സംഘത്തോടൊപ്പം രോഹിണി, ലെന, റീനാ ബഷീര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാധികയാണ് നായിക. ചിത്രത്തില്‍ ലക്ഷ്മി റായ്, ഗീതാ വിജയന്‍ എന്നിവര്‍ അതിഥി താരങ്ങളാണ്. ഊട്ടിയിലെ ഒരു പ്രേതബാധയുള്ള വീട്ടില്‍ നാല്‍വര്‍ സംഘം കുടുംബസമേതം താമസിക്കാനെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് മൂന്നാം ഭാഗത്തിന്‍റെ ഇതിവൃത്തം. |