|
പിതാവ് പീഡിപ്പിച്ച പെണ്‍കുട്ടികള്‍ക്ക് മാപ്പ് |
|
ലണ്ടന്‍: ഇരുപത്തിയഞ്ച് വര്‍ഷക്കാലം പിതാവില്‍ നിന്ന് ലൈംഗീക പീഡനം ഏല്‍ക്കേണ്ടിവന്നിട്ടും പരാതിപ്പെടാതിരുന്ന രണ്ട് പെണ്‍കുട്ടികള്‍ക്ക് ബ്രിട്ടീഷ് അധികൃതര്‍ മാപ്പു നല്‍കി. പിതാവില്‍ നിന്ന് നിരന്തരം പീഡനം ഏല്‍ക്കേണ്ടവന്ന പെണ്‍കുട്ടികള്‍ പതിനെട്ട് തവണ ഗര്‍ഭം ധരിച്ചിരുന്നു.
രണ്ട് യുവതികള്‍ക്കുമായി പിതാവില്‍ നിന്ന് ഏഴുകുട്ടികളും പിറന്നിട്ടുണ്ട്. അമ്പത്തിയാറുകാരനായ പിതാവ് ഇപ്പോള്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. ഇയാളുടെ പേരുവിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. പെണ്‍കുട്ടികള്‍ക്ക് എട്ടും പത്തും വയസായപ്പോള്‍ മുതല്‍ ഇയാള്‍ ഇവരെ പീഡിപ്പിക്കാന്‍ തുടങ്ങിയിരുന്നു. ആദ്യ ദിനങ്ങളില്‍ കുട്ടികളെ ശൈരീരികമായി ഉപദ്രവിച്ചുകൊണ്ടായിരുന്നു ഇയാള്‍ പീഡനം തുടങ്ങിയത്. ആഴ്ചയില്‍ മൂന്ന് തവണ വരെ ഇവര്‍ പീഡിപ്പിക്കപ്പെട്ടിരുന്നതായി ഇയാള്‍ക്കെതിരായ കുറ്റപത്രം വെളിപ്പെടുത്തുന്നു. പിതാവിന്‍റെ ആഗ്രഹത്തിന് വഴങ്ങാന്‍ വിസമ്മതിച്ചപ്പോഴെല്ലാം പെണ്‍കുട്ടികള്‍ക്ക് ക്രൂരപീഡനമാണ് ഏല്‍ക്കേണ്ടി വന്നത്. പിതാവിന്‍റെ പ്രഹരത്തിനും ചവിട്ടിനും മിക്കപ്പോഴും ഇരയാകേണ്ടിവന്ന ഇവരെ ചിലപ്പോള്‍ ഗ്യാസ് അടുപ്പ് കത്തിച്ച് ഇയാള്‍ പൊള്ളലേല്‍പിക്കുകയും ചെയ്തിരുന്നു. പിതാവിന്റെ മര്‍ദ്ദനം ഭയന്നാണ് പെണ്‍കുട്ടികള്‍ പരാതി നല്‍കാതിരുന്നത്. |