|
ലോകത്തിലെ കോടീശ്വരന്‍മാരുടെ പട്ടികയില്‍ രണ്ട് ഇന്ത്യക്കാര്‍ |
|
ന്യൂയോര്‍ക്ക്: ലോകത്തിലെ കോടീശ്വരന്‍മാരുടെ പട്ടികയില്‍ രണ്ട് ഇന്ത്യക്കാര്‍ ഇടം നേടി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും സ്റ്റീല്‍ വ്യവസായി ലക്ഷ്മി മിത്തലുമാണ് പട്ടികയുടെ മുന്‍പന്തിയില്‍ ഇടംപിടിച്ചിട്ടുള്ള ഇന്ത്യക്കാര്‍.
ഫോബ്സ് മാസിക തയാറാക്കിയ പട്ടികയില്‍ മുകേഷ് അംബാനി നാലാം സ്ഥാനത്തും ലക്ഷ്മി മിത്തല്‍ അഞ്ചാം സ്ഥാനത്തുമാണ്. യഥാക്രമം 9 ബില്ല്യണ്‍ ഡോളര്‍ , 28.7 ബില്യണ്‍ ഡോളര്‍ എന്നിങ്ങനെയാണ് ഇരുവരുടേയും ആസ്തി. ലിസ്റ്റില്‍ ബില്‍ ഗേറ്റ്സിനെ മറികടന്ന മെക്സിക്കോയിലെ ടെലികോം രംഗത്തെ രാജാവ് കാര്‍ലോസ് സ്ലിം ഹെലുവാണ് ഒന്നാമത്. പത്ത് ധനാഢ്യരുടെ മൊത്തം സമ്പാദ്യം 342 ബില്ല്യണ്‍ ഡോളറാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 88 ബില്ല്യണ്‍ ഡോളര്‍ കൂടുതലാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബില്ല്യണര്‍മാരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് ഈ വര്‍ഷമുണ്ടായത്. 89 വനിതകള്‍ അടക്കം 1,001 ബില്ല്യണര്‍മാരാണ് ഇക്കുറി ലിസ്റ്റില്‍ ഇടം നേടിയത്. കഴിഞ്ഞ വര്‍ഷം ഇത് 793 പേര്‍ മാത്രമായിരുന്നു. |