മലപ്പുറത്ത്‌ മണല്‍ലോറി സ്കൂള്‍ ബസ്സിലിടിച്ച്‌ 23 വിദ്യാര്‍ത്ഥികള്‍ക്ക്‌ പരിക്ക്‌

Imageമലപ്പുറം: മലപ്പുറം അരീക്കോട്‌ മണല്‍ലോറി സ്കൂള്‍ വാനിലിടിച്ച്‌ 23 വിദ്യാര്‍ഥികള്‍ക്ക്‌ പരിക്കേറ്റു. തെരട്ടമ്മല്‍ മജ്മ ഉല്‍ ഇംഗ്ലീഷ്‌ മീഡിയം സ്കൂളിലെ ബസാണ്‌ അപകടത്തില്‍പ്പെട്ടത്‌. 22 കുട്ടികളെ അരീക്കോട്‌ ഗവ. ആശുപത്രിയിലും ഒരു കുട്ടിയെ കോഴിക്കോട്‌ മെഡിക്കല്‍

കോളേജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാവിലെ 8.30ന്‌ അരീക്കോട്‌ പലത്തിനടുത്തുവച്ച്‌ പോക്കറ്റ്‌ റോഡിലൂടെ അമിതവേഗതയില്‍ വന്ന മണല്‍ലോറിയാണ്‌ സ്കൂള്‍ ബസിനെ ഇടിച്ച്തെറിപ്പിച്ചത്‌. ബസ്‌ ഡ്രൈവര്‍ ബസ്‌ വശത്തേയ്ക്ക്‌ വെട്ടിച്ചു മാറ്റിയതിനാലാണ്‌ വന്‍ അപകടം ഒഴിവായത്‌. അപകടത്തില്‍പെട്ട വാനില്‍ നിന്നും കുട്ടികളെ പുറത്തിറക്കുന്നതിനിടയില്‍ മണല്‍ ലോറി ഓടിച്ചുപോയി. വാളത്തറ മുഹമ്മദ്‌ കുഞ്ഞിയുടെ മകന്‍ റസാഖാണ്‌ മണല്‍ ലോറി ഓടിച്ചതെന്ന്‌ പരിസരവാസികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്‌. സംഭവത്തില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ പെരുന്തല്‍മണ്ണ ആര്‍ഡിഓയുടെ വാഹനം തടഞ്ഞു. മണല്‍ലോറികള്‍ക്കതിരെ നടപടി സ്വീകരിക്കാമെന്ന്‌ ഉറപ്പു നല്‍കിയശേഷമാണ്‌ നാട്ടുകാര്‍ ആര്‍.ഡി.ഒ.യെ വിട്ടയച്ചത്‌. അപകടത്തെയും നാട്ടുകാരുടെ ഉപരോധത്തെയും തുടര്‍ന്ന്‌ ഇതുവഴിയുള്ള ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls