പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

Imageപത്തനംതിട്ട: തുകലശ്ശേരിയില്‍ പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പരുത്തിക്കാട്ടില്‍പാറയില്‍ സാമുവലിന്റെ മകള്‍ റീന(15)യാണ്‌ മരിച്ചത്‌. ബാലികാ മഠം സ്കൂള്‍ വിദ്യാര്‍ഥിനിയാണ്‌ റീന.

തുകലശേരി സിഎസ്‌ഐ പള്ളി വളപ്പിലുള്ള തയ്യല്‍ പരിശീലന കേന്ദ്രത്തിന്റെ വരാന്തയുടെ ഉത്തരത്തിലാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. പഠന സംബന്ധമായ കാര്യത്തില്‍ മാതാപിതാക്കള്‍ വഴക്കു പറഞ്ഞതിനെത്തുടര്‍ന്ന്‌ ഇന്നലെ രാത്രി പത്തു മണിയോടെ റീനയെ വീട്ടില്‍ നിന്നു കാണാതായിരുന്നു. പരാതിയെത്തുടര്‍ന്നു തിരുവല്ല പൊലീസും ബന്ധുക്കളും രാത്രി മുഴുവന്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls