|
ഗ്രാമത്തലവനെ നാട്ടുകാര്‍ നോക്കിനില്‍ക്കെ വെടിവച്ച് കൊലപ്പെടുത്തി |
|
ലക്നൗ: ഉത്തര്‍ പ്രദേശിലെ മൊറാദാബാദില്‍ ഗ്രാമത്തലവനെ ഗ്രാമവാസികളുടെ മുന്നില്‍ വച്ച് വെടിവച്ചു കൊലപ്പെടുത്തി. ബില്ലാരി ഗ്രാമത്തലവനായ ശ്രീപാലാണ് വെടിയേറ്റു മരിച്ചത്. ഗ്രാമവാസിയായ മഹേഷ് ചന്ദ് എന്നയാളാണ് വെടിയുതിര്‍ത്തത്.
ശ്രീപാല്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും മഹേഷ് ചന്ദ് ഒളിവിലാണ്. ഗ്രാമസഭ ചേരുന്നതിനിടെയാണ് സംഭവം. മഹേഷ് ചന്ദ് വൈദ്യുതി മോഷണം നടത്തുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ശ്രീപാലിന്റെ ഭാര്യ ഇതുസംബന്ധിച്ച് പൊലീസിന് പരാതിയും നല്‍കിയിരുന്നു. ഇതിന് പ്രതികാരമായിട്ടാണ് മഹേഷ് ചന്ദ് വെടിയുതിര്‍ത്തത്. |