വിദ്യാഭ്യാസ അവകാശ നിയമം കാര്യക്ഷമമാക്കണം

ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്ന 'വിദ്യാഭ്യാസ അവകാശ നിയമം' വികസ്വര രാഷ്ട്രമായ ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ ആക്കം കൂട്ടുമെന്നാണ്‌ രാജ്യത്തെമ്പാടും വിലയിരുത്തപ്പെട്ടത്‌.

എന്നാല്‍ കേന്ദ്ര ധനകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജി പാര്‍ലമെന്റില്‍ അവതരിപ്പിച്ച ധനകാര്യ ബജറ്റില്‍ ഈ നിയമത്തെ കുറിച്ച്‌ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ഇതിനാവശ്യമായ തുക വകയിരുത്തിയിട്ടില്ലായെന്നത്‌ ആശങ്കാജനകമാണ്‌. ഇതര വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കാര്യമായ തുകമാറ്റിവച്ചിട്ടുണ്ടെങ്കിലും ഏറെ പ്രതീക്ഷയുണര്‍ത്തുന്ന 'വിദ്യാഭ്യാസ അവകാശ നിയമം' കാര്യക്ഷമമായി നടപ്പിലാക്കാനുതകത്തക്ക രീതിയില്‍ തുക വകയിരുത്തിക്കൊണ്ടുള്ള പ്രഖ്യാപനം കേന്ദ്രസര്‍ക്കാരില്‍ നിന്നും അടിയന്തരമായി ഉണ്ടാകുമെന്ന്‌ പ്രത്യാശിക്കാം.
അവിണാകുഴി വിജയന്‍
തിരുവനന്തപുരം

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls