ഫെയര്‍ സ്റ്റേജുകള്‍ പുതുക്കി നിര്‍ണയിക്കണം

ബസ്‌, ഓട്ടോ, ടാക്സി ചാര്‍ജ്ജുകള്‍ കൂട്ടിയ സാഹചര്യത്തില്‍ ഫെയര്‍ സ്റ്റേജുകള്‍ പുതുക്കി നിര്‍ണ്ണയിക്കേണ്ടത്‌ അത്യാവശ്യമായി വന്നിരിക്കുന്നു.

ബസില്‍ നാലുരൂപയ്ക്ക്‌ മിനിമം അഞ്ച്‌ കിലോമീറ്ററെങ്കിലും യാത്ര ചെയ്യാന്‍ കഴിയണം.
ഇപ്പോള്‍ത്തന്നെ ഓട്ടോറിക്ഷയില്‍ പലയിടത്തും മിനിമം ചാര്‍ജ്ജ്‌ 12-ഉം, 15-ഉം മറ്റുമാണ്‌. മിനിമം 10 രൂപയ്ക്ക്‌ ഒന്നേകാല്‍ കിലോമീറ്റര്‍ യാത്ര ചെയ്യാമെന്നത്‌ കടലാസിലൊതുങ്ങുന്നു. ഓട്ടോ ഡ്രൈവര്‍മാര്‍ അരകിലോ മീറ്ററോടുന്നതിനുപോലും 12 രൂപ വാങ്ങുന്നുണ്ട്‌. കൊടുക്കാന്‍ മടിക്കുന്നവരെയും സ്ത്രീകളേയും ചീത്ത പറയുന്നതാണ്‌ ഡ്രൈവര്‍മാരുടെ ഹോബി. പരാതിപ്പെട്ടിട്ടും കാര്യമൊന്നുമില്ല. പോലീസുകാരും, ഓട്ടോക്കാരും തമ്മിലുള്ള ഒത്തുകളിയില്‍, പാവം യാത്രക്കാരനും യാത്രക്കാരിയും നാണംകെട്ടതു തന്നെ. റിട്ടേണ്‍ ഓട്ടം കിട്ടില്ലെന്നും ആറ്‌ മണി കഴിഞ്ഞെന്നും രണ്ടിലധികം പേര്‍ കയറിയെന്നുമൊക്കെ പറഞ്ഞ്‌ മീറ്ററിടാതെ ഓട്ടോ തട്ടിപ്പ്‌ നടത്തുന്നവര്‍ക്കെതിരെ, അധികാരികള്‍ നടപടിയെടുത്തേ തീരൂ. അതുപോലെ, ടാക്സി കാറില്‍ 50 രൂപയ്ക്ക്‌ ഇനി മുതല്‍ 3 കിലോമീറ്റര്‍ വരെയും, പിന്നീട്‌ ഓരോ കിലോമീറ്ററിനും 7.50 ക കൊടുത്താല്‍ മതിയെന്നുമാണ്‌ നിയമം. എന്നാല്‍ ഓട്ടോ ടാക്സിക്കാര്‍ ഈ നിയമത്തിനൊക്കെ അതീതരാണെന്നു മാത്രമല്ല, മോശമായ പെരുമാറ്റവും ഇവരില്‍നിന്നുമുണ്ട്‌.
ശങ്കരനാരായണന്‍
തിരുവാഴിയോട്‌

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls