|
ആജീവനാന്ത വിലക്കില്ലെന്ന് പി സി ബി ചെയര്‍മാന്‍ |
|
കറാച്ചി: അച്ചടക്കമില്ലായ്മയുടെ പേരില്‍ മുന്‍ ക്യാപ്റ്റന്‍മാരായ യൂനസ് ഖാനും മുഹമ്മദ് യൂസഫിനും ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയാണെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഇജാസ് ബട്ട്.
താരങ്ങളെ ആജീവനാന്ത വിലേക്കര്‍പ്പെടുത്താന്‍ ആര്‍ക്കുമാവില്ല. ടീം തെരഞ്ഞെടുപ്പില്‍ ഇവരെ എപ്പോള്‍ വേണമെങ്കിലും പരിഗണിക്കാം. മാധ്യമങ്ങള്‍ക്ക് പറ്റിയ തെറ്റാണ് ഇങ്ങനെയൊരു വാര്‍ത്ത പുറത്തുവരാന്‍ ഇടയാക്കിയതെന്ന് പി സി ബി ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. |