|
ആതുര സേവനത്തിന്റെ പാതയില്‍ സച്ചിന്‍ |
|
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ തിയേറ്ററില്‍ കാണുന്നതിനുള്ള ടിക്കറ്റിന്റെ ആദ്യ വില്‍പ്പന സച്ചിന്‍ തെണ്ടുല്‍ക്കര്‍ നിര്‍വഹിച്ചു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ തീയറ്റര്‍ പ്രദര്‍ശനത്തിന് സച്ചിന്റെ ഓട്ടോഗ്രാഫ് പതിച്ച ആദ്യ ടിക്കറ്റ് 11 ലക്ഷം രൂപയിക്കാണ് വിറ്റത്. ഈ തുക അദ്ദേഹം ആതുരസേവനത്തിന് സംഭാവനചെയ്തു. അഞ്ച് ലക്ഷം രൂപയില്‍ ലേലം ആരംഭിച്ച ടിക്കറ്റിന്റെ ടിക്കറ്റിന്റെ മുഴുവന്‍ തുകയും അപ്നാലയ ആതുരസേവന ട്രസ്റ്റിനാണ് നല്‍കുന്നത്. ഇതിനു പിന്നാലെ അന്താരാഷ്ട്ര മത്സരങ്ങളില്‍ താന്‍ കളിച്ച ബാറ്റും ഈ സീസണില്‍ തന്നെ ലേലത്തിനു വയ്ക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഐ.പിഎല്‍ പ്രദര്‍ശനം നടക്കുമ്പോള്‍ രാജ്യത്തെ എല്ലാ തീയറ്ററുകളിലും ബാറ്റ് പ്രദര്‍ശിപ്പിക്കുമെന്നും സച്ചിന്‍ അറിയിച്ചു. ബാറ്റിന്റെ തുകയും അപ്നാലയയ്ക്കുള്ള സംഭാവനയായിരിക്കും. 'കുറേ കാലമായി ഞാന്‍ ഈ ആതുരസേവന സ്ഥാപനത്തെ ഞാന്‍ സഹായിക്കുന്നു, അവിടെയുള്ള അനാദരായ കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ വികസിപ്പിക്കാനുള്ള അടിത്തറയൊരുക്കി സഹായിച്ചുകൊണ്ടിരിക്കുകയാണ്' സച്ചിന്‍ പറഞ്ഞു. ആദ്യ രണ്ട് ഐ.പി.എല്ലുകളിലും ഏറെ പിന്നോട്ട് പോയ മുംബൈ ഇന്ത്യന്‍സിന് ഇക്കുറി മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാനുള്ള തയ്യാറെടുപ്പിലാണന്ന് ടീമിന്റെ നായകന്‍ കൂടിയായ സച്ചിന്‍ വ്യക്തമാക്കി. |