| ഷാപ്പില്‍ ഗുണ്ടാ സംഘം യുവാവിനെ കുത്തികൊലപ്പെടുത്തി |
|
പളളാത്തുരുത്തി തിരുമല വാര്‍ഡില്‍ പഴയതറവീട്ടില്‍(നിഷാഭവന്‍) മണിയന്റെ മകന്‍ മണിലാണ്(കുട്ടന്‍ മോന്‍-24) മരിച്ചത്. തിരുമല വാര്‍ഡില്‍ ശ്യാംഭവനില്‍ ശശാങ്കന്റെ മകന്‍ ശ്യാംകുമാര്‍(29) നാണ് പരിക്കേറ്റത്. ആലപ്പുഴ ചുങ്കം ടി.എസ്-47-ാം നമ്പര്‍ ഷാപ്പില്‍ ഇന്നലെ ഉച്ചയ്ക്ക് ഒരുമണി യോടെയാണ് സംഭവം. മുക്കലയ്ക്കല്‍ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘമാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു.ഇവരില്‍ ഏഴോളം പേരെ പീന്നീട് പോലീസ് കസ്റ്റഡിയിലെടുത്തായി സൂചനയുണ്ട്്. മണിലാലും അമ്മ നളിനിയും ചേര്‍ന്നാണ് ഷാപ്പില്‍ കറിക്കച്ചവടം നടത്തുന്നത്.കഴിഞ്ഞ ഏതാനും നാളുകളായി ഈ ഷാപ്പില്‍ മദ്യപിക്കാനെത്തുന്ന മുക്കവലയിലെ സംഘം മദ്യപിച്ചശേഷം സ്ഥിരമായി ഷാപ്പില്‍ ബഹളം ഉണ്ടാക്കാറുണ്ടായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയും ഈ സംഘം ഷാപ്പില്‍വെച്ച് ചുങ്കത്തുള്ള മറ്റൊരു സംഘവുമായി ഏറ്റുമുട്ടിയിരുന്നു.
കഴിഞ്ഞ റംസാന്‍ ദിനത്തില്‍ ആലപ്പുഴ ചുങ്കം ഇരുപത്തഞ്ചില്‍ വീട്ടില്‍ മുഹമ്മദ് ഹനീഫിനെ വീട്ടില്‍ക്കയറി ആക്രമിച്ചതുമായി ബന്ധപ്പെട്ട് കേസില്‍ കോടതയില്‍ എത്തിയശേഷം ഇന്നലെ ഉച്ചയോടെ ഷാപ്പിലെത്തിയ സംഘം മദ്യപിച്ച് ശേഷം മണിലാലുമായി വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് മണിലാലിനെ മര്‍ദ്ദിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് അമ്മ നളിനിയും ശ്യാംകുമാറും ചേര്‍ന്ന് മണിലാലിനെ പിടിച്ചുവലിച്ച് ഷാപ്പിന്റെ പാചകമുറിയില്‍ കയറ്റി വാതില്‍ അടച്ചു. എന്നാല്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയ സംഘം കുപ്പിയെടുത്ത് ശ്യാംകുമാറിന്റെ തലയില്‍ അടിക്കുകുകയും നളിനിയെ തള്ളിയിട്ടശേഷം മണിലാലിനെ വലിച്ചിറക്കി കൈയില്‍ കരുതിയിരുന്ന മാരകായുധമുപയോഗിച്ച് കുത്തുകയുമായിരുന്നു. നെഞ്ചില്‍ കുത്തേറ്റ മണിലാലിനെ ഉടന്‍ തന്നെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. |
| < മുന്‍ പേജ് | അടുത്തത് > |
|---|

ആലപ്പുഴ: ഷാപ്പിലെത്തി മദ്യപിച്ച് ബഹളമുണ്ടാക്കിയ ഗുണ്ടാ സംഘം ഷാപ്പില്‍ കറിക്കച്ചവടം നടത്തുന്ന യുവാവിനെ അമ്മയുടെ മുന്നില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തി. കുപ്പികൊണ്ട് തലയ്ക്കടിയേറ്റ മറ്റൊരു ജീവനക്കാരനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
-°C 