രാത്രികാല യാത്രാനിരോധനം: കേരളം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും

Imageതിരുവനന്തപുരം: ബന്ദിപ്പൂര്‍ വനമേഖലയിലൂടെ രാത്രി ഗതാഗതം നിരോധിച്ച കര്‍ണ്ണാടക ഹൈക്കോടതി വിധിയ്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന്‌ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ അറിയിച്ചു.

പ്രശ്നത്തില്‍ കേന്ദ്രം ഇടപെടണമെന്ന്‌ ആവശ്യപ്പെടാന്‍ കേരളത്തില്‍ നിന്ന്‌ സര്‍വ്വകക്ഷി സംഘത്തെ അയക്കുമെന്നും വിഎസ്‌ പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
സെറിഫെഡ്‌ നിര്‍ത്തലാക്കാനും അവിടുത്തെ ജീവനക്കാരെ മറ്റ്‌ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക്‌ മാറ്റി സ്ഥാപിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഗ്രാമവികസന വകുപ്പ്‌ ഡയറക്ടറേറ്റ്‌, ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്‌ എന്നിവിടങ്ങളിലായിരിക്കും ജീവനക്കാരെ മാറ്റി നിയമിക്കുന്നത്‌. കൊല്ലം ജില്ലയിലെ പുത്തൂര്‍, കാസര്‍കോട്‌ ജില്ലയിലെ വിദ്യാനഗര്‍, ആലുവ വെസ്റ്റ്‌ എന്നിവിടങ്ങളില്‍ പുതിയ പോലീസ്‌ സ്റ്റേഷനുകള്‍ സ്ഥാപിക്കും. ആവശ്യത്തിനുള്ള തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു. 96 കോടി രൂപ ചെലവില്‍ സിഎഫ്‌എല്‍ വിതരണം നടത്തും.
ഐടിഐകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന പദ്ധതിയുടെ ഭാഗമായി ഏഴ്‌ ഐടിഐകളില്‍ 46 തസ്തിക സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ 20 സ്റ്റാഫ്‌ നേഴ്സുമാരുടെ തസ്തിക സൃഷ്ടിക്കും. സംയോജിത ട്രഷറി മാനേജ്മെന്റ്‌ പദ്ധതിയുടെ ഭാഗമായി ട്രഷറികളില്‍ എടിഎമ്മുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക്‌ മന്ത്രിസഭ അംഗീകാരം നല്‍കി. ട്രഷറി നവീകരണ പ്രകിയയുടെ തുടര്‍ച്ചയായാണിത്‌. ട്രഷറിയില്‍ നിന്നുള്ള സേവനങ്ങള്‍ അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇടപാടുകാര്‍ക്ക്‌ ലഭ്യമാക്കാനും ട്രഷറിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്‌. കയര്‍ഫെഡ്‌ പുനരുദ്ധാരണ പാക്കേജ്‌ മന്ത്രിസഭ അംഗീകരിച്ചു. കേരളത്തിലെ യോഗ-പ്രകൃതി ചികില്‍സകര്‍ക്ക്‌ വ്യവസ്ഥകള്‍ക്ക്‌ വിധേയമായി ബി ക്ലാസ്‌ രജിസ്ട്രേഷന്‍ അനുവദിക്കും. എംജി യൂണിവേഴ്സിറ്റിയില്‍ നിന്ന്‌ ഡിപ്ലോമ പാസായവരെ നിബന്ധനയില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. വെള്ളറടയില്‍ ദേശീയ തൊഴിലുറപ്പ്‌ പദ്ധതി യോഗത്തിലേക്ക്‌ ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ മരിച്ച ശാന്ത, സുശീല, ഷീജ എന്നിവരുടെ കുടുംബങ്ങള്‍ക്ക്‌ മൂന്നുലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കും. പരിക്കേറ്റവര്‍ക്ക്‌ സൗജന്യ ചികില്‍സയും പ്രഖ്യാപിച്ചിട്ടുണ്ട്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls